പാര്‍ലമെന്റ് ജീവനക്കാരുടെ യൂണിഫോമില്‍ അടിമുടി മാറ്റം; കാക്കി പാന്റ്‌സും ക്രീം ഷര്‍ട്ടില്‍ താമര ചിഹ്നവും

പാര്‍ലമെന്റ് ജീവനക്കാരുടെ യൂണിഫോമില്‍ അടിമുടി മാറ്റം; കാക്കി പാന്റ്‌സും ക്രീം ഷര്‍ട്ടില്‍ താമര ചിഹ്നവും

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ സ്റ്റാഫുകള്‍ക്ക് പുതിയ യൂണിഫോം. ക്രീം നിറത്തിലുള്ള ജാക്കറ്റും ഷര്‍ട്ടും കാക്കി പാന്റ്‌സുമാണ് പുതിയ യൂണിഫോം. ഷര്‍ട്ടില്‍ പിങ്ക് നിറത്തില്‍ താമര ചിഹ്നവുമുണ്ട്. പാര്‍ലമെന്റ് സുരക്ഷാ ജീവനക്കാര്‍ക്ക് നീല സഫാരി സ്യൂട്ടാണ് യൂണിഫോം.

ഇരുസഭകളിലെയും മാര്‍ഷലുകള്‍ക്ക് മണിപ്പൂരി ശിരോവസ്ത്രവും ഉണ്ടാകും. കൂടാതെ ടേബിള്‍ ഓഫീസ്, നോട്ടീസ് ഓഫീസ്, പാര്‍ലമെന്ററി റിപ്പോര്‍ട്ടിങ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ താമരയുടെ ചിഹ്നത്തോടുകൂടിയുള്ള ഷര്‍ട്ടായിരിക്കും ധരിക്കേണ്ടത്.

സ്പീക്കറുടെ സമീപം നില്‍ക്കുകയും പ്രിസൈഡിംഗ് ഓഫീസര്‍മാരെ സഹായിക്കുകയും ചെയ്യുന്ന മാര്‍ഷലുകള്‍ക്ക് ഇനി സഫാരി സ്യൂട്ടുകള്‍ക്ക് പകരം ക്രീം നിറമുള്ള കുര്‍ത്ത പൈജാമയാണ് വേഷം. തലപ്പാവിന് പകരം മണിപ്പൂരി ശിരോവസ്ത്രവും ധരിക്കും.

എല്ലാ വനിതാ ഓഫീസര്‍മാര്‍ക്കും പുതിയ ഡിസൈനിലുള്ള സാരികള്‍ ലഭ്യമാക്കും. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയാണ് പുതിയ യൂണിഫോം രൂപകല്‍പന ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.

താമര ഇന്ത്യയുടെ ദേശീയ പുഷ്പമാണെങ്കിലും ബിജെപിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം കൂടിയായതിനാല്‍ ഇത് രാഷ്ട്രീയ വിവാദത്തിന് കാരണമായേക്കാമെന്നാണ് സൂചന.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.