മണിപ്പൂരില്‍ വീണ്ടും ഏറ്റൂമുട്ടല്‍; പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

 മണിപ്പൂരില്‍ വീണ്ടും ഏറ്റൂമുട്ടല്‍; പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

ഇംഫാല്‍: മണിപ്പൂരിലെ ചുരാചന്ദ്പൂരില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. ഓംഖോമാംഗ് എന്ന സബ് ഇന്‍സ്പെക്ടറാണ് കൊല്ലപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം.

പൊലീസ് ഉദ്യോഗസ്ഥന്റെ തലയ്ക്കാണ് വെടിയേറ്റത്. രണ്ട് പേര്‍ക്കുകൂടി വെടിയേറ്റിട്ടുണ്ട്. ഇവര്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം കാംഗ്‌പോക്പി ജില്ലയില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ മൂന്ന് കുക്കി വിഭാഗക്കാര്‍ കൊല്ലപ്പെട്ടിരുന്നു. സെപ്റ്റംബര്‍ എട്ടിന് ടെംഗ്നൗപാല്‍ ജില്ലയിലെ പല്ലേലില്‍ മൂന്ന് പേര്‍ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. 50ലധികം പേര്‍ക്ക് പരിക്കേറ്റു.

ഇന്നലെ രാവിലെ കാംഗ്‌പോക്പി ജില്ലയില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടത്. ഇറെംഗ്, കരം വൈഫെ ഗ്രാമങ്ങള്‍ക്കിടയില്‍ പതിയിരുന്ന് ഒരു സംഘം വെടിയുതിര്‍ക്കുകയായിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മെയ്തി വിഭാഗമാണ് വെടിവയ്പ് നടത്തിയതെന്ന് കുക്കി സംഘടനകള്‍ ആരോപിച്ചു. സംഘര്‍ഷാവസ്ഥ ഇന്നലെ രാവിലെ എട്ടരയോടെ രൂക്ഷമാകുകയായിരുന്നു. മെയ്തി വിഭാഗം ഉള്‍പ്പെടുന്ന സംഘം തങ്ങളുടെ ഗ്രാമങ്ങള്‍ക്കു നേരെ വെടിവയ്പ് നടത്തിയെന്ന് കുക്കി സംഘടനകള്‍ ആരോപിച്ചു.

കഴിഞ്ഞ ദിവസം അക്രമികളും സുരക്ഷാ സേനയുമായി ഏറ്റുമുട്ടലുണ്ടാകുന്ന സാഹചര്യം ഉണ്ടായിരുന്നു. പല്ലേല്‍ ജില്ലയില്‍ അക്രമികള്‍ സേനയ്ക്കു നേരെ തോക്കുചൂണ്ടിയെങ്കിലും തലനാരിഴയ്ക്ക് വെടിവയ്പ് ഒഴിവാകുകയായിരുന്നു. തുടര്‍ന്ന് അസാം റൈഫിള്‍സും ബി.എസ്.എഫും ചേര്‍ന്ന് അക്രമികളെ പിന്തിരിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.