ഇംഫാല്‍: മണിപ്പൂരിലെ ചുരാചന്ദ്പൂര്‍ ജില്ലയില്‍ സുരക്ഷാ സേന നടത്തിയ പരിശോധനയില്‍ വന്‍തോതില്‍ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു.
ഇന്ത്യന്‍ ആര്‍മി, അസം റൈഫിള്‍സ്, സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്സ് (സിഎപിഎഫ്), മണിപ്പൂര്‍ പോലീസ് എന്നീ വിഭാഗങ്ങള്‍ സംയുക്തമായാണ് പരിശോധന നടത്തയത്. സേനയുടെ ആയുധങ്ങളും ഇതില്‍പ്പെടുന്നു.
മണിപ്പൂരില്‍ ഭരണകൂടത്തിന്റെ പിന്തുണയുള്ള മെയ്‌തേയി വിഭാഗക്കാര്‍ സേനാ ക്യാമ്പുകള്‍ ആക്രമിച്ച് വന്‍ തോതില്‍ ആയുധങ്ങള്‍ കടത്തിക്കൊണ്ടു പോയിരുന്നു.
സെപ്റ്റംബര്‍ 15 ന് നടത്തിയ സമാനമായ ഓപ്പറേഷനില്‍ തൗബാലില്‍ നിന്ന് മറ്റൊരു ആയുധ ശേഖരം കണ്ടെത്തിയിരുന്നു. അസം റൈഫിള്‍സും തൗബല്‍ പോലീസും ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍ ക്വാറോക്ക് മാറിംഗിലെ പൊതുമേഖലയില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.