കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: അന്വേഷണം കൂടുതല്‍ സിപിഎം നേതാക്കളിലേക്ക്; തൃശൂരിലും എറണാകുളത്തും വ്യാപക റെയ്ഡ്

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: അന്വേഷണം കൂടുതല്‍ സിപിഎം നേതാക്കളിലേക്ക്; തൃശൂരിലും എറണാകുളത്തും വ്യാപക റെയ്ഡ്

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ തൃശൂര്‍, എറണാകുളം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ഇ.ഡിയുടെ വ്യാപക റെയ്ഡ്. തൃശൂരില്‍ ഒന്‍പത്തിടത്തും എറണാകുളത്തു മൂന്നു കേന്ദ്രങ്ങളിലുമാണ് ഇ.ഡിയുടെ പരിശോധന.

എ.സി മൊയ്തീന്റെ ബിനാമി ഇടപാടുകള്‍ കേന്ദ്രീകരിച്ചാണ് ഇ.ഡി നീക്കമെന്നാണ് സൂചന. ഇതിനു പിന്നാലെ സിപിഎം സംസ്ഥാന സമിതി അംഗവും കേരള ബാങ്ക് സംസ്ഥാന വൈസ് പ്രസിഡന്റുമായ എം.കെ കണ്ണനിലേക്കും അന്വേഷണം ആരംഭിച്ചു. കണ്ണന്‍ പ്രസിഡന്റായ തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഇന്ന് രാവിലെ മുതല്‍ കൊച്ചിയില്‍ നിന്നുള്ള ഇ.ഡി സംഘം പരിശോധന ആരംഭിച്ചു. ഇതോടെ സിപിഎം കൂടുതല്‍ പ്രതിരോധത്തില്‍ ആയിരിക്കയണ്.

ഇ.ഡി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത സതീഷ് കുമാര്‍ കള്ളപ്പണം വെളുപ്പിച്ചെന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ബന്ധുക്കളുടെ പേരില്‍ ഇയാള്‍ തൃശൂര്‍ അയ്യന്തോള്‍ സര്‍വീസ് സഹകരണ ബാങ്കിലെ നാല് അക്കൗണ്ടുകള്‍ വഴിയാണ് കള്ളപ്പണം വെളിപ്പിച്ചതെന്നാണ് അന്വേഷണ ഏജന്‍സി കണ്ടെത്തിയിരുന്നു.

സതീഷ്‌കുമാറിനെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് ഇപ്പോള്‍ തൃശൂര്‍, അയ്യന്തോള്‍ ബാങ്കുകളില്‍ പരിശോധന. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസില്‍ മുന്‍ മന്ത്രി എ.സി മൊയ്തീനെ നാളെ വീണ്ടും ചോദ്യം ചെയ്യാനിരിക്കെയാണ് ഇന്ന് വ്യാപക റെയ്ഡ് നടക്കുന്നത്.

തട്ടിപ്പു കേസില്‍ എ.സി മൊയ്തീന്‍ അടക്കമുള്ള സിപിഎം നേതാക്കള്‍ക്ക് ഇ.ഡി വീണ്ടും നോട്ടീസ് നല്‍കിയിട്ടുണ്ട്. ചോദ്യം ചെയ്യലിനായി നാളെ ഹാജരാകണമെന്നാണ് എ.സി മൊയ്തീനിനോട് നിര്‍ദേശിച്ചിട്ടുണ്ട്. സ്വത്ത് വിശദാംശങ്ങളും ബാങ്ക് നിക്ഷേപക രേഖകളും ഹാജരാക്കണം. നേരത്തെ ഹാജരായപ്പോള്‍ മുഴുവന്‍ രേഖകളും കൈമാറാന്‍ മൊയ്തീനിന് കഴിഞ്ഞിരുന്നില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.