മഹാകവി കെ. വി സൈമണ്‍ സംഗീതസന്ധ്യ ഈ മാസം 24 ന് ഡാളസില്‍

മഹാകവി കെ. വി സൈമണ്‍  സംഗീതസന്ധ്യ ഈ മാസം 24 ന് ഡാളസില്‍

ഡാളസ്: യങ് മെന്‍സ് ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പിന്റെ (YMEF) ആഭിമുഖ്യത്തില്‍ മഹാകവി കെ. വി സൈമന്റെ അനുസ്മരണാര്‍ത്ഥം നടത്തുന്ന സംഗീതസന്ധ്യ ഈ മാസം 24 ന് വൈകിട്ട് ആറിന് കരോളിലുള്ള ബിലീവേഴ്‌സ് ബൈബിള്‍ ചാപ്പലില്‍ നടത്തും.

അമൃത ടിവിയുടെ ദേവഗീതം എന്ന റിയാലിറ്റി ഷോ വിജയികളായ ശിവ പ്രസാദും, പ്രിയ പ്രസാദും സംഗീതസന്ധ്യയ്ക്ക് നേതൃത്വം നല്‍കും. കെവിന്‍ വര്‍ഗീസ് (അറ്റ്‌ലാന്റാ), ഷേര്‍ലി എബ്രഹാം(ഡാളസ് ), ജോയ് ഡ്രംസ് (യു.കെ) തുടങ്ങിയവരും ഗാനങ്ങള്‍ ആലപിക്കും.

ബ്രദര്‍. തോമസ് രാജന്‍ പ്രഭാഷണം നല്‍കുന്ന ചടങ്ങില്‍ അലി ഫര്‍ഹാദി (യുഎസ്) ജീവിത അനുഭവങ്ങള്‍ പങ്കുവയ്ക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള കുന്നുംപുറത്തു വീട്ടില്‍ വര്‍ഗീസിന്റെയും കാണ്ടമ്മയുടെയും മകനായി 1883ലായിരുന്നു ജനനം. മലയാളികളുടെ ആരാധനകളിലും ധ്യാനങ്ങളിലും പാടുന്ന ഭക്തിഗാനങ്ങള്‍ രചിച്ചിരിക്കുന്നത് അദേഹമാണ്. ക്രൈസ്തവ ഗാന ശാഖയില്‍ അദേഹത്തിന്റെ ഗാനങ്ങള്‍ക്ക് പ്രത്യേക സ്ഥാനവുമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.