സീറോ മലബാര്‍ കണ്‍വെന്‍ഷന്‍ കിക്കോഫിന് ഓസ്റ്റിനിലെ ദേവാലയത്തില്‍ ആവേശകരമായ പ്രതികരണം: കിക്കോഫ് മാര്‍ ജോയ് ആലപ്പാട്ട് നിര്‍വഹിച്ചു

സീറോ മലബാര്‍ കണ്‍വെന്‍ഷന്‍ കിക്കോഫിന് ഓസ്റ്റിനിലെ ദേവാലയത്തില്‍ ആവേശകരമായ പ്രതികരണം: കിക്കോഫ് മാര്‍ ജോയ് ആലപ്പാട്ട് നിര്‍വഹിച്ചു

ചിക്കാഗോ: രജതജൂബിലി ആഘോഷിക്കുന്ന സീറോ മലബാര്‍ രൂപതയുടെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന കണ്‍വെന്‍ഷന്റെ ഇടവക തലത്തിലുള്ള കിക്കോഫ് മാര്‍ ജോയ് ആലപ്പാട്ടിന്റെ നേതൃത്വത്തില്‍ ഓസ്റ്റിനിലെ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ഡിസംബര്‍ 14 ന് നടന്നു.

കണ്‍വെന്‍ഷന്റെ ഭാഗമായി ഇടവകകള്‍ സന്ദര്‍ശിക്കുന്നതിനും വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിനും ആയി എത്തിച്ചേര്‍ന്ന കണ്‍വെന്‍ഷന്‍ ടീമിനെ ഇടവക വികാരി ഫാദര്‍ ആന്റോ ജോര്‍ജ് ആലപ്പാട്ടിന്റെ നേതൃത്വത്തില്‍ ഇടവകാംഗങ്ങള്‍ സ്വീകരിച്ചു. ബോബി ചാക്കോ, ജിബി പാറക്കല്‍, ബിനു മാത്യു, സിജോ വടക്കന്‍, മനീഷ് ആന്റണി, റോഷന്‍ ചാക്കോ, ജെയ്‌സണ്‍ മാത്യു, ഐഷാ ലോറന്‍സ് എന്നിവര്‍ കിക്കോഫിന് നേതൃത്വം നല്‍കി.

കണ്‍വെന്‍ഷന്‍ ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ആന്‍ഡ്രൂസ് തോമസ് രജിസ്‌ട്രേഷന്‍, സ്‌പോണ്‍സര്‍ഷിപ്പ്, കണ്‍വെന്‍ഷന്‍ പരിപാടികള്‍ എന്നിവ വിശദീകരിച്ചു. കണ്‍വന്‍ഷന്‍ വൈസ് ചെയര്‍മാന്‍ ജോമോന്‍ ചിറയില്‍ ഏവരെയും കണ്‍വെന്‍ഷനിലേക്ക് സ്വാഗതം ചെയ്തു.


PSG ഗ്രൂപ്പ് ഓഫ് കമ്പനീസ്, സ്ഥാപകനും സിഇഒയും ഷെക്കിനാ അമേരിക്കസ് ടിവിയുടെ ഫൗണ്ടിങ് ഡയറക്ടറും ആയ ജിബി പാറക്കല്‍ ആണ് ജൂബിലി കണ്‍വെന്‍ഷന്റെ മുഖ്യ സ്‌പോണ്‍സര്‍. രൂപതയിലെ എല്ലാ സംരംഭങ്ങളിലും എന്നും ആത്മാര്‍ത്ഥമായി സഹകരിച്ച് വരുന്ന ജിബി പാറക്കലിനെയും കുടുംബത്തിനെയും മാര്‍ ജോയ് ആലപ്പാട്ട് തദവസരത്തില്‍ ആദരിച്ചു.

ഓസ്റ്റിന്‍ ഇടവകയുടെ തുടക്കം മുതല്‍ അതിന്റെ വളര്‍ച്ചക്ക് സമഗ്രമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള ജിബി പാറക്കല്‍, ഈ കണ്‍വന്‍ഷന്‍ കൂട്ടായ്മ എത്രയും സുന്ദരവും അനുഗൃഹീതവുമാക്കുവാന്‍ ഏറ്റവും ഉയര്‍ന്ന സ്‌പോണ്‍സര്‍ഷിപ്പായ ക്രൗണ്‍ സ്‌പോണ്‍സര്‍ഷിപ്പ്, നല്‍കിയതില്‍ ടീമംഗങ്ങള്‍ നന്ദി പറഞ്ഞു.

രൂപതയുടെ പ്രഥമ ഇടയന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക ജൂബിലി കൂടി ഇതോടൊപ്പം ആഘോഷിക്കുകയാണ്. 2026 ജൂലൈ മാസം 9 മുതല്‍ 12 വരെ അതിമനോഹരമായ ചിക്കാഗോ നഗരത്തില്‍ ആഘോഷപൂര്‍വമായി നടക്കുന്ന കണ്‍വെന്‍ഷന്റെ വേദി നഗര ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന അതിപ്രശസ്തമായ മക്കോര്‍മിക് പ്ലേസും അതോട് ചേര്‍ന്ന മൂന്ന് ഹോട്ടലുകളും ആണ്. കണ്‍വെന്‍ഷന്‍ ടീം രൂപതയിലെ ഇടവകകളില്‍ സന്ദര്‍ശനം നടത്തി രജിസ്‌ട്രേഷന്റെയും മറ്റ് പരിപാടികളുടെയും വിശദമായ രൂപരേഖകള്‍ അവതരിപ്പിച്ചു വരുന്നു. നേരിട്ടുള്ള ഈ സന്ദര്‍ശനങ്ങളും ആശയ വിനിമയവും സ്വാഗതാര്‍ഹമാണെന്ന് ഇടവക വികാരിമാരും കണ്‍വെന്‍ഷന്‍ പ്രതിനിധികളും പറയുകയുണ്ടായി.

വിശ്വാസ സംരക്ഷണത്തിനും ആശയ വിനിമയത്തിനും, സൗഹൃദ കൂട്ടായ്മകള്‍ക്കും ഉതകുന്ന വിധത്തില്‍ കണ്‍വെന്‍ഷന്‍ ക്രമീകരിക്കുവാന്‍ ഏവരും ഒറ്റക്കെട്ടായി പരിശ്രമിച്ചു വരികയാണ്. ദിവസേനയുള്ള ദിവ്യബലി, ആരാധന എന്നിവയോടൊപ്പം, വൈവിധ്യമാര്‍ന്ന വിഷയാവതരണങ്ങളും, സംഘടനാ കൂട്ടായ്മകളും, കേരളത്തില്‍ നിന്നുള്ള കലാകാരന്മാരായ സ്റ്റീഫന്‍ ദേവസി, ജയറാം എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേകമായി കലാപരിപാടികള്‍ ഒരുക്കിയിരിക്കുന്നു.


യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക ട്രാക്കുകളില്‍ ആയിട്ടാണ് പരിപാടികള്‍ ഒരുക്കുന്നത്. അമേരിക്കയിലെ സീറോ മലബാര്‍ വിശ്വാസികളുടെ അതിബൃഹത്തായ ഈ ആത്മീയ സാംസ്‌കാരിക സംഗമത്തില്‍ പങ്കാളികളാവാന്‍ ഏവരെയും കണ്‍വെന്‍ഷന്‍ ടീം ക്ഷണിക്കുന്നു.

ഓസ്റ്റിന്‍ പള്ളിയിലെ അച്ചന്റെയും, ഇടവകാംഗങ്ങളുടെയും ഹൃദ്യമായ സ്വീകരണത്തിനും സഹകരണത്തിനും കണ്‍വെന്‍ഷന്‍ ടീം പ്രത്യേകം നന്ദി അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും www.syroconvention.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.