ന്യൂഡല്‍ഹി: ക്രൈസ്തവ സഭകള്‍ക്കുള്ള അതൃപ്തി തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചെന്ന് സിബിസിഐ. പലപ്പോഴും ക്രിസ്ത്യാനികളോട് രണ്ടാംകിട പൗരന്മാര്‍ എന്ന നിലയിലാണ് കേരള സര്‍ക്കാര്‍ പെരുമാറുന്നതെന്നും ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ മാത്യു കോയിക്കല്‍ പറഞ്ഞു.
അതേസമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതലായി പ്രതിഫലിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കാത്തിരുന്ന് കാണാം എന്നായിരുന്നു അദേഹത്തിന്റെ മറുപടി.
മാത്രമല്ല എയ്ഡഡ് സ്‌കൂള്‍ നിയമന വിഷയത്തില്‍ മറ്റൊരു വിഭാഗത്തിന് സര്‍ക്കാര്‍ വിധി അനുസരിച്ച് സാധുവാക്കി നല്‍കിയപ്പോഴും ക്രിസത്യന്‍ മാനേജ്മെന്റ് സ്‌കൂളുകള്‍ക്ക് അത് അനുവദിക്കാത്തത് മോശമായി തന്നെയാണ് കാണുന്നത്. അതില്‍ അതൃപ്തി ഉണ്ടായിട്ടുണ്ടെന്നും മാത്യു കോയിക്കല്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.