കോട്ടയത്ത് മലയോര മേഖലയില്‍ കനത്ത മഴ; രണ്ടിടത്ത് ഉരുള്‍പൊട്ടി: ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ ഗതാഗതം നിരോധിച്ചു

കോട്ടയത്ത് മലയോര മേഖലയില്‍ കനത്ത മഴ; രണ്ടിടത്ത് ഉരുള്‍പൊട്ടി: ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ ഗതാഗതം നിരോധിച്ചു

മീനച്ചിലാറിന്റെ കൈവഴികള്‍ കരകവിഞ്ഞു.
വെള്ളികുളം സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു.


കോട്ടയം: കോട്ടയം ജില്ലയുടെ മലയോര മേഖലയില്‍ കനത്ത മഴ. രണ്ടിടങ്ങളില്‍ ഉരുള്‍പൊട്ടി. ആളപയാമില്ല. വാഗമണ്‍ വെള്ളാനിയില്‍ മണ്ണിടിച്ചിലുണ്ടായി.

മണ്ണിടിച്ചിലില്‍ റോഡില്‍ കല്ലും മണ്ണും നിറഞ്ഞതിനെ തുടര്‍ന്ന് വാഗമണ്‍ റോഡില്‍ ഗതാഗതം തടസപ്പെട്ടു. ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ ഗതാഗതം നിരോധിച്ചു കലക്ടര്‍ ഉത്തരവിട്ടു.

തീക്കോയി പഞ്ചായത്തിലെ ഇഞ്ചപ്പാറ, ആനി പ്ലാവ് ഭാഗത്താണ് ഉരുള്‍പൊട്ടിയത്. തീക്കോയി, തലനാട്, അടുക്കം ഭാഗങ്ങളിലും കനത്ത മഴ പെയ്തു. ശക്തമായ മഴയില്‍ മീനച്ചിലാറിന്റെ കൈവഴികള്‍ കരകവിഞ്ഞു. ഒറ്റയീട്ടിക്കു സമീപം കാര്‍ ഒഴുക്കില്‍പ്പെട്ടു.

മഴയെ തുടര്‍ന്നു തീക്കോയി പഞ്ചായത്തിലെ വെള്ളികുളം സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്. ജനങ്ങളെ മാറ്റി പാര്‍പ്പിക്കാനുള്ള സജീകരണങ്ങള്‍ തുടരുന്നു. റവന്യൂ ഉദ്യോഗസ്ഥരും ഈരാറ്റുപേട്ട, പാല എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ വിതുര, പൊന്‍മുടി പ്രദേശങ്ങളിലും കനത്ത മഴയാണ് പെയ്യുന്നത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.