പാലക്കാട്: കേരളത്തില്‍ മദ്യ ഉല്‍പാദനം കൂട്ടണമെന്ന എക്‌സൈസ് മന്ത്രി എം.ബി രാജേഷിന്റെ പ്രഖ്യാപനത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതി. മന്ത്രിയുടെ പ്രഖ്യാപനം അപക്വവും ധാര്‍ഷ്ട്യം നിറഞ്ഞതുമാണെന്ന് സമിതി വിമര്‍ശിച്ചു.
പാലക്കാട്ടെ ബ്രൂവറി സര്‍ക്കാരിന്റെ വ്യാമോഹം മാത്രമാണെന്നും പഞ്ചായത്തിന്റെ അധികാരത്തെയും പൊതുജനത്തിന്റെ താല്‍പര്യത്തെയും മറികടന്ന് ഈ സര്‍ക്കാരിന് ഒന്നും ചെയ്യാനാവില്ലന്നും കെസിബിസി മദ്യവിരുദ്ധ സമിതി പ്രസ്താവനയില്‍ പറഞ്ഞു.
കേരളത്തില്‍ മദ്യ നിര്‍മാണം വര്‍ധിപ്പിക്കണമെന്നും തദ്ദേശീയമായി മദ്യ ഉല്‍പാദനം വര്‍ധിപ്പിച്ച് വിദേശത്തേക്ക് കയറ്റുമതി ചെയ്യണമെന്നുമാണ് മന്ത്രി എം ബി രാജേഷ് പറഞ്ഞത്. പ്രദേശികമായ എതിര്‍പ്പുകള്‍ വരാം. എന്നാല്‍ അത് പരിഗണിച്ച് മുന്നോട്ട് പോകാന്‍ കഴിയില്ല. കേരളത്തില്‍ ഒമ്പത് ഡിസ്ലറികള്‍ ഉണ്ടായിട്ടും ഒരു തുള്ളി മദ്യം ഉല്‍പാദിപ്പിക്കുന്നില്ല.
കേരളത്തിന് തന്നെ മദ്യം ഉല്‍പാദിപ്പിക്കാവുന്നതാണ്. ചില സ്ഥാപിത താല്‍പര്യക്കരാണ് തദ്ദേശീയമായ മദ്യ ഉല്‍പാദനത്തെ എതിര്‍ക്കുന്നത്. വെള്ളത്തിന്റെ പ്രശ്‌നം പറയുന്നവരുണ്ട്. കര്‍ണ്ണാടകയില്‍ ഇല്ലാത്ത വെള്ളത്തിന്റെ എന്ത് പ്രശ്‌നമാണ് കേരളത്തില്‍ ഉള്ളത്? സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് മുമ്പില്‍ വഴങ്ങില്ലെന്നും വിവാദങ്ങള്‍ ഉണ്ടാകുമെന്ന് കരുതി ചില ചുവടുവെപ്പുകള്‍ എടുക്കാതിരിക്കാന്‍ കഴിയില്ലെന്നുമാണ് മന്ത്രി വ്യക്തമാക്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.