മൊഹാലി: ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ഏകദിനത്തിലെ വിജയത്തിലൂടെ ചരിത്ര നേട്ടം കൈവരിച്ച് ഇന്ത്യ. ക്രിക്കറ്റിന്റെ മൂന്നു ഫോര്‍മാറ്റിലും ഒന്നാം റാങ്ക് നേടുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി.
ആദ്യ മല്‍സരത്തിലെ വിജയത്തോടെ ഇന്ത്യ 116 പോയിന്റുമായി പാകിസ്ഥാനെ പിന്തള്ളി ഒന്നാം റാങ്കിലെത്തി. 115 പോയിന്റാണ് പാകിസ്ഥാന്. 111 പോയിന്റുള്ള ഓസ്‌ട്രേലിയ മൂന്നാമതും 106, 105 വീതം പോയിന്റുള്ള ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും നാലും അഞ്ചും സ്ഥാനങ്ങളിലുമാണുള്ളത്.
ടി20യില്‍ 264 പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് ടെസ്റ്റില്‍ 118 റേറ്റിംഗുമാണ് ഉള്ളത്. ടി20യില്‍ ഇംഗ്ലണ്ട്, പാകിസ്ഥാന്‍, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നിവരാണ് രണ്ടു മുതല്‍ അഞ്ചു വരെ റാങ്കില്‍ ഉള്ളത്.
ടെസ്റ്റില്‍ ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തും ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങള്‍ യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിലുമാണുള്ളത്.
ഏകദിനത്തിലും ടെസ്റ്റിലും മികച്ച ബൗളര്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ താരങ്ങളാണുള്ളത്. ഏഷ്യാകപ്പ് ക്രിക്കറ്റ് ഫൈനലിലെ കിടിലന്‍ ബൗളിംഗ് അടക്കം പരമ്പരയിലുടനീളം മികച്ച രീതിയില്‍ പന്തെറിഞ്ഞ മുഹമ്മദ് സിറാജാണ് ഏകദിന ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ടെസ്റ്റില്‍ ആര്‍ അശ്വിന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നു.
അതേ സമയം, ടി20 ബൗളര്‍മാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ ആരും ഇല്ല. ആദ്യ 25ല്‍ അര്‍ഷ്ദീപ് സിംഗ് 20ാം സ്ഥാനത്തും ഭുവനേശ്വര്‍ കുമാര്‍ 25ാം സ്ഥാനത്തുമുണ്ട്.
ബാറ്റര്‍മാരുടെ പട്ടികയില്‍ ടി20യില്‍ സൂര്യകുമാര്‍ യാദവ് ഒന്നാം സ്ഥാനത്തുണ്ട്. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഹര്‍ദിക് പാണ്ഡ്യ രണ്ടാം സ്ഥാനത്തുണ്ട്. ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരില്‍ ഇന്ത്യയുടെ മേല്‍ക്കോയ്മയാണുള്ളത്.
രവീന്ദ്ര ജഡേജ ലീഡ് ചെയ്യുന്ന ലിസ്റ്റില്‍ ആദ്യ അഞ്ചില്‍ മൂന്നു പേര്‍ ഇന്ത്യന്‍ താരങ്ങളാണ്. ആര്‍ അശ്വിന്‍ രണ്ടാം സ്ഥാനത്തും അക്ഷര്‍ പട്ടേല്‍ അഞ്ചാം സ്ഥാനത്തുമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.