2024ല്‍ നടക്കുന്ന ഐസിസി ടി20 ലോകകപ്പിനുള്ള വേദികള്‍ പ്രഖ്യാപിച്ചു. വെസ്റ്റ് ഇന്‍ഡീസും യുഎസ്എയും സംയുക്തമായി ആതിഥ്യമരുളുന്ന ലോകകപ്പിന്റെ ഏഴു വേദികള്‍ വെസ്റ്റ് ഇന്‍ഡീസിലും മൂന്നെണ്ണം യുഎസ്എയിലുമാണ്.
അടുത്ത വര്‍ഷം ജൂണ്‍ 4 മുതല്‍ 30 വരെയാണ് മല്‍സരങ്ങള്‍. വെസ്റ്റ് ഇന്‍ഡീസ് ആതിഥ്യമരുളുന്ന മൂന്നാമത്തെ ഐസിസി ടൂര്‍ണമെന്റാണിത്.
ആന്റിഗ്വ ആന്‍ഡ് ബര്‍മുഡ, ബര്‍ബഡോസ്, ഡൊമിനിക, ഗയാന, സെന്റ് ലൂസിയ, ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ, സെന്റ് വിന്‍സന്റ് ആന്‍ഡ് ഗ്രെനഡയ്ന്‍സ് എന്നിവയാണ് വെസ്റ്റ് ഇന്‍ഡീസിലെ ഏഴു വേദികള്‍.
ചരിത്രത്തില്‍ ആദ്യമായാണ് യുഎസ്എ ടി20 ലോകകപ്പിന് വേദിയാകുന്നത്. ഡള്ളസിലെ ഗ്രാന്റ് പ്രെയ്‌റി, ഫ്‌ളോറിഡയിലെ ബ്രൊവാഡ് കൗണ്ടി, ന്യൂയോര്‍ക്കിലെ നസൗ കൗണ്ടി എന്നിവയാണ് അമേരിക്കയിലെ വേദികള്‍.
ഏറ്റവും വലിയ ഐസിസി ടൂര്‍ണമെന്റാണ് ടി20 ലോകകപ്പ്. 20 ടീമുകളാണ് ഇതില്‍ പങ്കെടുക്കുന്നത്. റാങ്കിംഗ് അനുസരിച്ച് ആദ്യ 12 ടീമുകള്‍ക്ക് നേരിട്ട് യോഗ്യത ലഭിക്കുമ്പോള്‍ അവസാന എട്ടു ടീമുകള്‍ക്ക് യോഗ്യത നേടാന്‍ ക്വാളിഫയര്‍ മല്‍സരങ്ങളില്‍ പങ്കെടുക്കണം.
ദക്ഷിണാഫ്രിക്കിയില്‍ നടന്ന 2007ലെ ആദ്യ ടി20 ലോകകപ്പ് ഇന്ത്യ നേടി. ഫൈനലില്‍ ബദ്ധവൈരികളായ പാകിസ്ഥാനെ തകര്‍ത്തായിരുന്നു മഹിയും കൂട്ടരും കപ്പുയര്‍ത്തിയത്. 2022ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന അവസാന ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ആണ് നിലവിലെ ചാമ്പ്യന്‍മാര്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.