ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭാ രക്ഷാ സമിതിയില്‍ ഇന്ത്യക്ക് സ്ഥിരാംഗത്വം നല്‍കണമെന്ന് ഗ്ലോബല്‍ സൗത്ത് വികസ്വര രാജ്യങ്ങള്‍ ആവശ്യപ്പെട്ടു.
യു.എന്‍ പൊതുസഭയിലാണ് ഇന്ത്യക്ക് പിന്തുണയുമായി ഗ്ലോബല്‍ സൗത്ത് വികസ്വര രാജ്യങ്ങള്‍ രംഗത്ത് വന്നത്. ഇന്ത്യയുടെ വികസന കാഴ്ചപ്പാട് ലോകത്തിന് മാതൃകയാണെന്നും രാജ്യങ്ങള്‍ അഭിപ്രായപ്പെട്ടു.
ഡൊമിനിക്ക, സെയിന്റ് ലൂഷ്യ, ഗയാന, മാല്‍ഡീവ്‌സ്, സമോവ, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയെ പിന്തുണച്ച് രംഗത്തു വന്നത്. ദാരിദ്ര്യ നിര്‍മാര്‍ജനം, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളില്‍ ഇന്ത്യക്ക് വന്‍ മുന്നേറ്റമുണ്ടാക്കാനായി. പ്രതിസന്ധി ഘട്ടങ്ങളില്‍ ഇന്ത്യ പല ചെറു രാജ്യങ്ങളെയും സഹായിച്ചു.
അതുകൊണ്ടു തന്നെ രക്ഷാ സമിതിയില്‍ സ്ഥിരാംഗത്വത്തിന് ഇന്ത്യയ്ക്ക് അര്‍ഹതയുണ്ടെന്നും രാജ്യങ്ങള്‍ അഭിപ്രായപ്പെട്ടു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ നാളെ യു.എന്‍ പൊതുസഭയെ അഭിസംബോധന ചെയ്യും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.