നോർക്കയുടെ നഴ്സിങ് തൊഴിൽ ലൈസൻസിങ് പരിശീലനം

നോർക്കയുടെ  നഴ്സിങ് തൊഴിൽ ലൈസൻസിങ് പരിശീലനം

ഗൾഫ് രാജ്യങ്ങളിൽ നഴ്സിങ് മേഖലയിൽ തൊഴിൽ നേടുന്നതിന് അതത് രാജ്യങ്ങളിലെ സർക്കാർ ലൈസൻസിങ് പരീക്ഷയ്ക്ക് നോർക്ക റൂട്ട്സ് പരിശീലനം നൽകുന്നു. സർക്കാർ സ്ഥാപനമായ കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിന്റെ അംഗീകൃത സ്ഥാപനമായ നഴ്സിങ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കരിയർ എൻഹാൻസ്മെന്റ് മുഖാന്തരം HAAD/PROMETRIC/MOH/DOH തുടങ്ങിയ പരീക്ഷകൾ പാസാകുന്നതിനാണ് പരിശീലനം നൽകുക.

ജിഎൻഎം/ബിഎസ്സി/എം എസ് സി യും കുറഞ്ഞത് രണ്ട് വർഷത്തെ പ്രവർത്തി പരിചയവും ഉളള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകരിൽ നിന്ന് യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിലാവും തെരഞ്ഞെടുപ്പ്. കോഴ്സ് തുകയുടെ 75% നോർക്ക വഹിക്കും. പരിശീലനത്തിന് താൽപ്പര്യമുളളവർ 2020 ജനുവരി 10 ന് മുൻപ് [email protected] എന്ന ഇമെയിൽ വിലാസത്തിൽ biodata സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 1800 425 3939 എന്ന ടോൾ ഫ്രീ നമ്പറിലോ 9497319640, 9895762632, 9895364254 എന്നീ മൊബൈൽ നമ്പറുകളിലോ ബന്ധപ്പെടാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.