മൂന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയ്ക്ക് ആശ്വാസ ജയം; ഇന്ത്യയുടെ തോല്‍വി 66 റണ്‍സിന്

മൂന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയ്ക്ക് ആശ്വാസ ജയം; ഇന്ത്യയുടെ തോല്‍വി 66 റണ്‍സിന്

രാജ്‌കോട്ട്: മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയയ്ക്ക് ആശ്വാസ ജയം. 66 റണ്‍സിനാണ് ഓസ്‌ട്രേലിയയുടെ ജയം. സ്‌കോര്‍ - 352/7, ഇന്ത്യ - 286 (48.4 ഓവര്‍).

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയയ്ക്ക് ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും മിച്ചല്‍ മാര്‍ഷും മിന്നും തുടക്കമാണ് നല്‍കിയത്. വാര്‍ണര്‍ 34 പന്തില്‍ നിന്ന് 56 റണ്‍സ് നേടിയപ്പോള്‍ മിച്ചല്‍ മാര്‍ഷ് 84 പന്തില്‍ നിന്ന് 96 റണ്‍സും നേടി. സ്റ്റീവ് സ്മിത്ത് (61 പന്തില്‍ നിന്ന് 74 റണ്‍സ്), മാര്‍നസ് ലബൂഷെയ്ന്‍ (58 പന്തില്‍ നിന്ന് 72 റണ്‍സ്) എന്നിവരും മികച്ച പ്രകടനം നടത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണറായി സ്ഥാനക്കയറ്റം കിട്ടിയെത്തിയ വാഷിംഗ്ടണ്‍ സുന്ദറെ എളുപ്പത്തില്‍ നഷ്ടമായെങ്കിലും രോഹിത് ശര്‍മയും വിരാട് കോലിയും ചേര്‍ന്ന് മികച്ച അടിത്തറ നല്‍കി. രോഹിത് 57 പന്തില്‍ നിന്ന് 81 റണ്‍സും കോലി 61 പന്തില്‍ നിന്ന് 56 റണ്‍സും നേടി.

ഇരുവര്‍ക്കും പുറമെ ശ്രേയസ് അയ്യര്‍ (48), രവീന്ദ്ര ജഡേജ (35) എന്നിവരും പോരാടിയെങ്കിലും ഇന്ത്യയ്ക്ക് വിജയം കൈവരിക്കാനായില്ല. പത്ത് ഓവറില്‍ 40 റണ്‍സ്് മാത്രം വഴങ്ങി നാലു വിക്കറ്റ് പിഴുത ഗ്ലെന്‍ മാക്‌സ് വെല്‍ ആണ് ഇന്ത്യയുടെ നട്ടെല്ല് ഒടിച്ചത്.

ഹെയ്‌സല്‍ വുഡ് രണ്ടും, സ്റ്റാര്‍ക്, ഗ്രീന്‍, സംഘ, കമ്മിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. നേരത്തെ ആദ്യ രണ്ട് ഏകദിനങ്ങളും വിജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.