ഏഷ്യാകപ്പിലെ തോല്‍വിക്ക് മറുപടി; ലോകകപ്പ് പരിശീലന മല്‍സരത്തില്‍ ശ്രീലങ്കയെ കീഴടക്കി ബംഗ്ലാദേശ്

ഏഷ്യാകപ്പിലെ തോല്‍വിക്ക് മറുപടി; ലോകകപ്പ് പരിശീലന മല്‍സരത്തില്‍ ശ്രീലങ്കയെ കീഴടക്കി ബംഗ്ലാദേശ്

ഗുവാഹത്തി: ലോകകപ്പ് പരിശീലന മല്‍സരത്തില്‍ ബംഗ്ലാദേശിന് ശ്രീലങ്കയ്‌ക്കെതിരെ ഏഴു വിക്കറ്റിന്റെ ആധികാരിക ജയം. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക ഉയര്‍ത്തിയ 263 റണ്‍സിന്റെ വിജയലക്ഷ്യം 42 ഓവറില്‍ ബംഗ്ലാദേശ് മറികടന്നു. സ്‌കോര്‍ - ശ്രീലങ്ക: 263 (49.1 ഓവര്‍), ബംഗ്ലാദേശ് - 264/3 (42 ഓവര്‍).

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് ഓപ്പണര്‍മാരായ പാത്തും നിസംഗയും കുശല്‍ പെരേരയും മികച്ച തുടക്കം നല്‍കി. എന്നാല്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടപ്പെട്ടതോടെ അവരുടെ ഇന്നിംഗ്‌സ് 263ല്‍ അവസാനിക്കുകയായിരുന്നു.

നിസംഗ 68 റണ്‍സും ധനജ്ഞയ ഡിസില്‍വ 55 റണ്‍സും നേടി. ബംഗ്ലാദേശിനു വേണ്ടി മെഹദി ഹസന്‍ ഒമ്പത് ഓവറില്‍ 36 റണ്‍സിന് മൂന്നുവിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് ആദ്യ വിക്കറ്റില്‍ 131 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കി. തന്‍ഹിദ് ഹസന്‍ 84 റണ്‍സ് നേടി ടോപ് സ്‌കോറര്‍ ആയപ്പോള്‍ ലിറ്റണ്‍ ദാസ് (61) മെഹിദി ഹസന്‍ (67) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. മുഷ്ഫിഖുര്‍ റഹിം 35 റണ്‍സ് നേടി പുറത്താകാതെ നിന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.