ഇസ്ലാമബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിന്റെ കൂട്ടാളിയെ അജ്ഞാതന്‍ വെടിവച്ചു കൊന്നു. ലഷ്‌കര്‍ ഭീകരന്‍ മുഫ്തി ഖൈസര്‍ ഫാറൂഖാണ് കറാച്ചിയില്‍ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചത്. ലഷ്‌കര്‍-ഇ-തൊയ്ബ ആദ്യ അംഗങ്ങളില്‍ ഒരാളാണ് മുഫ്തി ഖൈസര്‍ ഫാറൂഖ്.
ഈ മാസം ആദ്യം ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുമായി ബന്ധമുള്ള ഇസ്ലാം മതപുരോഹിതന്‍ മൗലാന സിയാവുര്‍ റഹ്മാന്‍ പാകിസ്ഥാനില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പ്രതീകാരമായാണ് മുഫ്തി ഖൈസര്‍ ഫാറൂഖിന്റെ കൊലപാതകം. മൗലാന സിയാവുര്‍ റഹ്മാനെ കറാച്ചിയില്‍ മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ട് തോക്കുധാരികള്‍ വെടിവെച്ച് കൊല്ലുകയായിരുന്നു. ലഷ്‌കര്‍ ഭീകരന്‍രായ സിയവൂര്‍ റഹ്മാന്‍, മുഫ്തി ഖൈസര്‍ എന്നിവരെ മത പുരോഹിതന്മാരായി പാക് ഏജന്‍സികള്‍ വിശേഷിപ്പിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഈ വര്‍ഷം ഫെബ്രുവരിയില്‍ റാവല്‍പിണ്ടിയില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ സയ്യിദ് സലാഹുദ്ദീന്റെ കമാന്‍ഡറും അടുത്ത സഹായിയുമായ ബഷിര്‍ പീര്‍ കൊല്ലപ്പെട്ടിരുന്നു. ഐഎസ്‌ഐ ആസ്ഥാനത്തിന്റെ സമീപത്ത് വെച്ചാണ് അജ്ഞാതരായ അക്രമികള്‍ കൊപ്പെടുത്തിയത്. സെപ്റ്റംബറില്‍ റാവല്‍കോട്ടില്‍ അബു ഖാസിം കാശ്മീരി, നസിമാബാദിലെ ഖാരി ഖുറം ഷെഹ്സാദ് എന്നീ രണ്ട് ലഷ്‌കര്‍ ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.
ഈ കൊലപാതകങ്ങള്‍ ഐഎസ്ഐയെ കുറച്ചൊന്നുമല്ല അസ്വസ്ഥമാക്കിയത്. പാക് ചാരസംഘടനയായ ഐഎസ്‌ഐ അതിന്റെ കൈയ്യാളായി പ്രവര്‍ത്തിക്കുന്ന ഭീകരരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതായി റിപ്പോര്‍ട്ടും പുറത്ത് വന്നിരുന്നു. ഭീകരമാരുടെ കൊലപാതകത്തെ പാക് പൊലീസ് വിശേഷിപ്പിച്ചത് 'ഭീകരാക്രമണം' എന്നാണ്. ഇതിന് പിന്നില്‍ രാജ്യത്ത് യഥേഷ്ടം പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകള്‍ തന്നെയാണെന്നാണ് റിപ്പോര്‍ട്ട്.
കൊലപാതകങ്ങള്‍ തീവ്രവാദ സംഘങ്ങള്‍ തമ്മിലുള്ള മത്സരത്തില്‍ നിന്ന് ഉടലെടുക്കുന്നതാണെന്നാണ് വിലയിരുത്തല്‍. എന്നാല്‍ കൊലപാതകങ്ങള്‍ക്ക് അന്താരാഷ്ട്രം ബന്ധം ആരോപിക്കുകയാണ് പാക് പൊലീസും എജന്‍സികളും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.