ന്യൂഡല്‍ഹി: നാല്‍പ്പത് കനേഡിയന്‍ നയതന്ത്രജ്ഞര്‍ ഏഴ് ദിവസനത്തിനകം ഇന്ത്യ വിടണമെന്ന നിര്‍ദേശം നല്‍കി വിദേശകാര്യ മന്ത്രാലയം.  വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 
ഇന്ത്യയ്ക്ക് കാനഡയിലുള്ളതിനെക്കാള്‍ ഉദ്യോഗസ്ഥര്‍ കാനഡയ്ക്ക് ഇന്ത്യയില്‍ ഉണ്ട്. എംബസിയിലെയും മറ്റു നയതന്ത്ര ഓഫീസികളിലെയും ഉദ്യേഗസ്ഥരുടെ എണ്ണത്തില്‍ ഇന്ത്യയും കാനഡയും തമ്മില്‍ വലിയ അന്തരം നിലനില്‍ക്കുന്നുണ്ട്. ഇത് പരിഹരിക്കാനാണ് 40 കനേഡിയന്‍ ഉദ്യോഗസ്ഥരോട് ഇന്ത്യ വിടാന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടതെന്നാണ് ഔദ്യോഗിക ഭാഷ്യം.
അതേ സമയം ഇന്ത്യയും കാനഡയും തമ്മില്‍ ഒരോ ദിവസവും നയന്ത്ര ബന്ധങ്ങള്‍ കൂടുതല്‍ വഷളാവുകയാണ് എന്ന സംശയവും ഉയര്‍ന്നുവരുന്നുണ്ട്.  കാനഡയോട് കടുത്ത നിലപാട് തുടരാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന സൂചനയാണ് ഇത് നല്‍കുന്നത്. 
ഖാലിസ്ഥാന്‍ തീവ്രവാദികള്‍ക്ക് അഭയവും സഹായവും നല്‍കുന്നുവെന്നാരോപിച്ച് ഇന്ത്യ കാനഡയ്‌ക്കെതിരെ പലവട്ടം രംഗത്തു വന്നിരുന്നു. പിന്നീട് ഖാലിസ്ഥാന്‍ തീവ്രവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ആരോപണ പ്രത്യാരോപണങ്ങള്‍ ഇരു രാജ്യങ്ങളും  തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ വഷളാക്കിയിരുന്നു. 
കൂടുതല്‍ കനേഡിയന്‍ നയതന്ത്രജ്ഞരെ തിരിച്ചയക്കുന്നത് സാഹചര്യത്തെ ഒട്ടും സഹായിക്കില്ലെന്ന് മാത്രമല്ല നിലവിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ കൂടുതല്‍ വഷളാകാനേ ഇത് ഉപകരിക്കൂവെന്ന്  കനേഡിയന്‍ സെനറ്റ് കമ്മിറ്റി ഓഫ് ഫോറിന്‍ അഫയേഴ്സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ ട്രേഡ് അധ്യക്ഷന്‍ പീറ്റര്‍ ബോം പറഞ്ഞു. 
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.