ഡബ്ലിൻ തപസ്യയുടെ നാടകം 'ഇസബെൽ' നവംബർ 26ന്

ഡബ്ലിൻ തപസ്യയുടെ നാടകം 'ഇസബെൽ' നവംബർ 26ന്

ഡബ്ലിൻ : അയർലണ്ടിലെ നാടകാസ്വാദകർക്ക് ഒരു ദൃശ്യ വിരുന്നായി ബ്ലാഞ്ചസ്ടൌൺ സീറോ മലബാർ കത്തോലിക്കാ ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ നവംബർ 26 ഞായറാഴ്ച സെന്റോളജി കമ്മ്യൂണിറ്റി സെന്ററിൽ ഡബ്ലിൻ തപസ്യയുടെ ഏറ്റവും പുതിയ നാടകം 'ഇസബെൽ' അരങ്ങേറുന്നു. ആനുകാലിക സാമൂഹിക പ്രസക്തിയുള്ള വിഷയം കഥാതന്തുവായ 'ഇസബെൽ' സലിൻ ശ്രീനിവാസിന്റെ രചനയിൽ ബിനു ആന്റണിയും തോമസ് അന്തോണിയും സംവിധാനം നിർവഹിക്കുന്നു. ജെസ്സി ജേക്കബിന്റെ തൂലികയിൽ പ്രശസ്ത സംഗീതജ്ഞൻ സിംസൺ ജോൺ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ ആലപിക്കുന്നത് അനുഗ്രഹീത ഗായകരായ സാബു ജോസഫ് , മരീറ്റ ഫിലിപ് എന്നിവരാണ്.

പ്രളയം, ഒരു ദേശം നുണപറയുന്നു, പ്രണയാർദ്രം, നീതിമാന്റെ രക്തം, ലോസ്റ്റ് വില്ല എന്നീ ജനപ്രിയ നാടകൾക്ക് ശേഷം ഡബ്ലിൻ തപസ്യ അവതരിപ്പിക്കുന്ന 'ഇസബെൽ' സംഗീതത്തിനും നൃത്തത്തിനും പ്രാമുഖ്യമുള്ള വർണ്ണാഭമായ അവതരണമാകും ആസ്വാദകർക്ക് സമ്മാനിക്കുക. തപസ്യയുടെ കലാകാരന്മാർ വേഷമിടുന്ന 'ഇസബെൽ' ബ്ലാഞ്ചസ്ടൌൺ സീറോ മലബാർ ചർച്ചിന്റെ ചാരിറ്റി ഫണ്ട് ശേഖരണാർഥമാണ് അവതരിപ്പിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.