വെള്ളൂര്‍ പേപ്പര്‍ ഫാക്ടറിയില്‍ വന്‍ അഗ്നിബാധ: വ്യാപക നാശനഷ്ടം; രണ്ടു പേര്‍ക്ക് പരിക്ക്

വെള്ളൂര്‍ പേപ്പര്‍ ഫാക്ടറിയില്‍ വന്‍ അഗ്നിബാധ: വ്യാപക നാശനഷ്ടം; രണ്ടു പേര്‍ക്ക് പരിക്ക്

കോട്ടയം: വെള്ളൂര്‍ പേപ്പര്‍ പ്രൊഡകട്‌സ് ലിമിറ്റഡില്‍ ഉണ്ടായ വന്‍ അഗ്നിബാധയില്‍ വ്യാപക നാശനഷ്ടം. മെഷീന്‍ അടക്കം കത്തി നശിച്ചു. ജീവനക്കാരായ രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

വ്യാഴാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് അപകടം ഉണ്ടായത്. നിര്‍മാണ യൂണിറ്റിലെ പേപ്പര്‍ മെഷീന്‍ ഭാഗത്ത് ആരംഭിച്ച തീ അതിവേഗം ആളിപ്പടരുകയായിരുന്നു.

എട്ടു യൂണിറ്റ് ഫയര്‍ഫോഴ്‌സ് മുക്കാല്‍ മണിക്കൂറോളം നീണ്ട കഠിന പരിശ്രമത്തിന് ഒടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടുത്തത്തെ തുടര്‍ന്ന് പ്രദേശമാകെ കനത്ത പുകയാല്‍ നിറഞ്ഞിരിക്കുകയാണ്.

യന്ത്രസാമഗ്രികള്‍, അസംസ്‌കൃത വസ്തുക്കള്‍ എന്നിവയ്ക്കു പുറമെ നിര്‍മ്മിച്ചുവച്ചിരുന്ന പേപ്പറുകളും പൂര്‍ണമായി കത്തി നശിച്ചു. കോടിക്കണക്കിനു രൂപയുടെ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം. അപകട കാരണം അറിവായിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.