അമേരിക്കയില്‍ നാലംഗ ഇന്ത്യന്‍ കുടുംബം മരിച്ച നിലയില്‍; ഭാര്യയെയും മക്കളെയും കൊന്ന് ഗൃഹനാഥന്‍ ജീവനൊടുക്കിയതായി സംശയം

അമേരിക്കയില്‍ നാലംഗ ഇന്ത്യന്‍ കുടുംബം മരിച്ച നിലയില്‍; ഭാര്യയെയും മക്കളെയും കൊന്ന് ഗൃഹനാഥന്‍ ജീവനൊടുക്കിയതായി സംശയം

വാഷിങ്ടണ്‍: അമേരിക്കയിലെ ന്യൂജേഴ്സിയില്‍ നാലംഗ ഇന്ത്യന്‍ കുടുംബം മരിച്ച നിലയില്‍. ന്യൂജേഴ്‌സിയിലെ പ്ലെയിന്‍സ്‌ബോറോയില്‍ താമസിക്കുന്ന തേജ് പ്രതാപ് സിങ് (43), ഭാര്യ സോണാല്‍ പരിഹര്‍ (42) ഇവരുടെ 10 വയസുള്ള ആണ്‍കുട്ടി, ആറ് വയസുള്ള പെണ്‍കുട്ടി എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ ശേഷം തേജ് പ്രതാപ് സിങ് ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല. കൊലപാതകം സംബന്ധിച്ച അന്വേഷണമാണ് നടത്തുന്നതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചു.

പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരൂ എന്നും അധികൃതര്‍ വ്യക്തമാക്കി. ബുധനാഴ്ച വൈകുന്നേരം ലഭിച്ച വിവരത്തെ തുടര്‍ന്ന് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തുന്നത്.

എപ്പോഴാണ് മരണം സംഭവിച്ചതെന്നും വ്യക്തമായിട്ടില്ല. ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ഒരു കമ്പനിയില്‍ ടെക്‌നോളജി എക്‌സിക്യൂട്ടീവായിരുന്നു തേജ് പ്രതാപ് സിങ്. സോണാല്‍ പരിഹറും ഐടി ജീവനക്കാരിയാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.