നിയമനക്കോഴ വിവാദം: പണം നല്‍കിയയാളെ ഓര്‍മയില്ലെന്ന് പരാതിക്കാരന്‍

നിയമനക്കോഴ വിവാദം: പണം നല്‍കിയയാളെ ഓര്‍മയില്ലെന്ന് പരാതിക്കാരന്‍

തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ ഓഫീസിനെതിരായ നിയമനക്കോഴ വിവാദത്തില്‍ പണം നല്‍കിയ ആളെ ഓര്‍മയില്ലെന്ന് പരാതിക്കാരനായ ഹരിദാസന്റെ മൊഴി. എവിടെ വച്ചാണ് പണം നല്‍കിയതെന്നതും ഓര്‍മയില്ലെന്ന് ഹരിദാസന്‍ കന്റോണ്‍മെന്റ് പൊലീസിന് മൊഴി നല്‍കി. ഇന്ന് രാവിലെയാണ് ഹരിദാസന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്.

കന്റോണ്‍മെന്റ് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം ഹരിദാസനെ വിശദമായി ചോദ്യം ചെയ്യും. ഇതോടെ സെക്രട്ടേറിയറ്റ് പരിസരത്ത് നടന്നെന്ന് ആരോപിക്കുന്ന സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനാകുമെന്നാണ് പൊലീസിന്റെയും നിഗമനം.

മലപ്പുറത്തെ മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിനായി സെക്രട്ടേറിയറ്റ് പരിസരത്ത് വച്ച് വീണാ ജോര്‍ജിന്റെ അഖില്‍ മാത്യുവിന് ഒരുലക്ഷം രൂപ നല്‍കി എന്നായിരുന്നു ഹരിദാസന്‍ പരാതിയില്‍ പറഞ്ഞിരുന്നത്. അഖില്‍ മാത്യു അന്നേ ദിവസം ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പത്തനംതിട്ടയിലായിരുന്നതായി തെളിഞ്ഞിട്ടുണ്ട്.

എന്നാല്‍ പരാതിയുടെ അടിസ്ഥാനത്തില്‍ സെക്രട്ടേറിയറ്റ് പരിസരത്തെ അന്നത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ അത്തരത്തിലൊരു സംഭവം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കേസിലെ മുഖ്യകണ്ണികളായ അഖില്‍ സജീവും റഹീസും നേരത്തെ പൊലീസ് പിടിയിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.