ഗാസ: ഹമാസ് ഭീകരവാദികളുടെ ആക്രമണവും ഇസ്രയേലിന്റെ പ്രത്യാക്രമണവും മൂലം ജീവിതം ദുഷ്‌കരമായ ഗാസയിലെ വിശ്വാസികള്‍ക്ക് സാന്ത്വന വചസുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. ഭീകരാക്രമണം തുടങ്ങിയതിനു ശേഷം തന്നെ ഫോണില്‍ രണ്ടു തവണ വിളിച്ച് പാപ്പ ക്ഷേമാന്വേഷണം നടത്തിയെന്ന് ഗാസയിലെ ഇടവക വികാരി ഫാദര്‍ ഗബ്രിയേല്‍ റോമനെലി വെളിപ്പെടുത്തി.
ആക്രമണം തുടങ്ങിയതിനു ശേഷം രണ്ടു തവണ അദ്ദേഹം (പാപ്പ) എന്നെ വിളിച്ചു. ഭീകരാക്രമണത്തെ തുടര്‍ന്ന് വീടു നഷ്ടപ്പെട്ടവരും, രൂക്ഷ ബോംബാക്രമണത്തില്‍ നിന്നു രക്ഷപെടുന്നതിനുമായി ബെത്‌ലഹേമിലെ പളളിയില്‍ ഏകദേശം നൂറ്റിയമ്പതോളം ആളുകള്‍ അഭയാര്‍ഥികളായി കഴിയുന്നുണ്ട് ഇപ്പോള്‍.
കഴിയുമെങ്കില്‍ വികാരി വഴിയായി ഇവരോട് പാപ്പ സംസാരിക്കുമെന്ന് അറിയിച്ചതായും ഫാദര്‍ ഗബ്രിയേല്‍ റൊമനേലി അറിയിച്ചു. ഇറ്റാലിയന്‍ സ്വദേശിയാണ് ഫാദര്‍ ഗബ്രിയേല്‍.
പാപ്പയുടെ ഫോണ്‍ എനിക്കു രണ്ടു തവണ ലഭിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയും അദ്ദേഹം എന്നെ വിളിച്ചിരുന്നു. എല്ലാവരുടെയും സുഖവിവരം തിരക്കി. വിശ്വാസികള്‍ക്ക് ഒപ്പമുണ്ടെന്നും അവര്‍ക്കു വേണ്ടി പ്രത്യേകം പ്രാര്‍ഥിക്കുന്നുണ്ടെന്ന് പാപ്പ അറിയിച്ചതായും ഫാദര്‍ ഗബ്രിയേല്‍ അറിയിച്ചു.
ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും അക്രമം, ഭീകരവാദം, യുദ്ധം എന്നിവ പൂര്‍ണമായും ഒഴിവാക്കണമെന്നുമുള്ള പാപ്പയുടെ അഭ്യര്‍ഥന തികച്ചും സ്വാഗതാര്‍ഹമാണെന്നും ഫാദര്‍ ഗബ്രിയേല്‍ പറഞ്ഞു. തന്നെ വിളിച്ചതിനും വെടിനിര്‍ത്തലിന് ലോകത്തോട് ആഹ്വാനം ചെയ്തതിനും താന്‍ നന്ദി പറഞ്ഞുവെന്നും വികാരി അറിയിച്ചു.
ഹമാസ് ഭീകരര്‍ക്കെതിരെ ഇസ്രയേലി സൈന്യം റെയ്ഡുകള്‍ ശക്തമാക്കിയിട്ടുണ്ട്. ഹമാസ് ആക്രമണത്തില്‍ രാജ്യത്താകെ ഇതുവരെ 770 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 4000 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. എന്നാല്‍ നിലവില്‍ വിശ്വാസികള്‍ക്കിടയില്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.