കടയില്‍ കവര്‍ച്ച തടയുന്നതിനിടെ അമേരിക്കയില്‍ ഇന്ത്യന്‍ വനിത വെടിയേറ്റ് മരിച്ചു; സംഭവം ന്യൂജേഴ്സിയിലെ യൂണിയന്‍ കൗണ്ടിയില്‍

കടയില്‍ കവര്‍ച്ച തടയുന്നതിനിടെ അമേരിക്കയില്‍  ഇന്ത്യന്‍ വനിത വെടിയേറ്റ് മരിച്ചു; സംഭവം ന്യൂജേഴ്സിയിലെ യൂണിയന്‍ കൗണ്ടിയില്‍

കാലിഫോര്‍ണിയ: മോഷണശ്രമം തടയുന്നതിനിടെ അമേരിക്കയില്‍ ഇന്ത്യന്‍ വനിത വെടിയേറ്റു മരിച്ചു. ഗുറജാത്ത് സ്വദേശിനി കിരണ്‍ പട്ടേലാണ് കൊല്ലപ്പെട്ടത്. ന്യൂജേഴ്സിയിലെ യൂണിയന്‍ കൗണ്ടിയിലാണ് സംഭവം. കടയില്‍ മോഷണത്തിനെത്തിയ ആള്‍ക്ക് പണം കൊടുക്കാന്‍ വിസമ്മതിച്ചതാണ് കൊലപാതകത്തിന് കാരണം.

രാത്രി പത്തരയോടെ കടയ്ക്ക് പുറത്ത് വെടിയൊച്ച കേട്ട കിരണ്‍ പൊലീസിനെ വിവരമറിയിച്ചു. അപ്പോഴേക്കും തോക്കുമായി മുഖംമൂടി ധരിച്ച ഒരാള്‍ കടയ്ക്കുള്ളില്‍ കയറി പണം ആവശ്യപ്പെട്ടു. എന്നാല്‍ കിരണ്‍ പണം നല്‍കാന്‍ തയ്യാറായില്ല.

ഇതോടെ പ്രകോപിതനായ അക്രമി കിരണിന് നേരെ വെടിയുതിര്‍ത്തെങ്കിലും കൊണ്ടില്ല. തുടര്‍ന്ന് കിരണ്‍ കൈയില്‍ കിട്ടിയ സാധനങ്ങള്‍ അക്രമിക്ക് നേരെ എറിയുകയും രക്ഷപ്പെടാന്‍ പുറത്തേക്ക് ഓടുകയും ചെയ്തു. പിന്തുടര്‍ന്നെത്തിയ അക്രമി കിരണിനെ വെടിവച്ച് വീഴ്ത്തുകയായിരുന്നു.

ദക്ഷിണ കാലിഫോര്‍ണിയന്‍ മേഖലകളില്‍ തോക്കുകള്‍ എളുപ്പത്തില്‍ ലഭ്യമായതിനാല്‍ ചെറിയ കാര്യങ്ങള്‍ക്കു പോലും വെടിവയ്പ്പ് സാധാരണ്. കിരണ്‍ ഏറെക്കാലമായി തങ്ങളുടെ കടയില്‍ ജോലി ചെയ്തു വരികയായിരുന്നുവെന്ന് സ്ഥാപന ഉടമകള്‍ പറഞ്ഞു.

കടയുടെ പാര്‍ക്കിങ് ഏരിയയില്‍ രക്തത്തില്‍ കുളിച്ച നിലയിലാണ് കിരണിനെ പൊലീസ് കണ്ടെത്തിയത്.സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണ ശ്രമത്തിനിടെയാണ് യുവതി കൊല്ലപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചത്.

തൊട്ടടുത്ത് നിന്ന് വെടിവച്ചതിനാലാണ് പെട്ടെന്ന് മരണം സംഭവിച്ചതെന്നും അക്രമിക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.