കല്‍പ്പറ്റ: കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും വയനാട്ടിലെത്തി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ ഇരുവരും ഹെലികോപ്റ്ററിലാണ് വയനാട്ടിലെത്തിയത്.
പടിഞ്ഞാറത്തറയില്‍ ഇറങ്ങിയ ഇരുവരെയും ഒരാഴ്ചയോളമായി വയനാട്ടില്‍ തങ്ങുന്ന പ്രിയങ്ക ഗാന്ധി എംപി സ്വീകരിച്ചു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, ഡിസിസി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍, ടി സിദ്ദിഖ് എംഎല്‍എ എന്നിവരും പ്രിയങ്കയ്‌ക്കൊപ്പം ഉണ്ടായിരുന്നു. സോണിയയ്ക്കും രാഹുലിനുമൊപ്പം കെ.സി വേണുഗോപാല്‍ എംപിയുമുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പാര്‍ട്ടി മുന്നൊരുക്കവും സന്ദര്‍ശനത്തില്‍ ചര്‍ച്ചയാകും എന്നാണ് സൂചന. കെപിസിസി നേതൃത്വവുമായി ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തും. മുന്‍പ് പ്രിയങ്കാ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് സോണിയാ ഗാന്ധി വയനാട്ടിലെത്തിയത്.
വയനാട്ടിലെ കോണ്‍ഗ്രസില്‍ കടുത്ത ഗ്രൂപ്പ് തര്‍ക്കം തുടരുന്നതിനിടെയാണ് ഉന്നത നേതാക്കള്‍ ജില്ലയിലെത്തുന്നത്. കെ.സി വേണുഗോപാല്‍, സണ്ണി ജോസഫ് എന്നിവരുമായി രാഹുല്‍ ഗാന്ധി പ്രത്യേകം ചര്‍ച്ച നടത്തുമെന്നും അറിയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.