ന്യൂഡല്‍ഹി; ഡല്‍ഹിയില്‍ വായു മലിനീകരണ തോത് കൂടുന്നു. രാജ്യ തലസ്ഥാനത്തെ വായു മലിനീകരണം വളരെ മോശം അവസ്ഥയിലേക്ക് എത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് രേഖപ്പെടുത്തിയ വായു മലിനീകരണ തോത് 302 ആണ്. ഇന്നലെ രേഖപ്പെടുത്തിയ ശരാശരി വായു മലിനീകരണ തോത് ( എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് ) 248 ആയിരുന്നു.
ഈ സാഹചര്യത്തില്‍ 11 ഇന കര്‍മ്മ പദ്ദതി നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിന്റെ ഭാഗമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടക്കം നിയന്ത്രിക്കും.
സ്വിറ്റ്‌സര്‍ലാന്‍ഡ് ആസ്ഥാനമായുള്ള ഐക്യു എയറിന്റെ 2022 ലെ വേള്‍ഡ് എയര്‍ ക്വാളിറ്റി റിപ്പോര്‍ട്ടിലാണ് വിവരങ്ങളുള്ളത്. റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യ ലോകത്തെ ഏറ്റവും മലിനീകരണമുള്ള എട്ടാമത്തെ രാജ്യമാണ്. 2021 ല്‍ ഇന്ത്യ ഈ പട്ടികയില്‍ അഞ്ചാം സ്ഥാനത്തായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.