യൂറോപ്യന്‍ രാജ്യങ്ങളിലേക്കു യാത്ര ചെയ്യുന്ന അമേരിക്കന്‍ പൗരന്മാര്‍ക്ക് പുതിയ നിബന്ധന; അടുത്ത വര്‍ഷം മുതല്‍ ഇലക്ട്രോണിക് യാത്രാ അനുമതി അനിവാര്യം

യൂറോപ്യന്‍ രാജ്യങ്ങളിലേക്കു യാത്ര ചെയ്യുന്ന അമേരിക്കന്‍ പൗരന്മാര്‍ക്ക് പുതിയ നിബന്ധന; അടുത്ത വര്‍ഷം മുതല്‍ ഇലക്ട്രോണിക് യാത്രാ അനുമതി അനിവാര്യം

വാഷിങ്ടണ്‍: യൂറോപ്യന്‍ രാജ്യങ്ങളിലേക്കു യാത്ര ചെയ്യുന്ന അമേരിക്കന്‍ പൗരന്മാര്‍ക്ക് പുതിയ നിബന്ധനകളുമായി യൂറോപ്യന്‍ കമ്മിഷന്‍. ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി തുടങ്ങി 30 യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള പ്രവേശനത്തിനാണ് യൂറോപ്യന്‍ ട്രാവല്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ സിസ്റ്റം (ഇ.ടി.ഐ.എ.എസ്) പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയത്. ഇ.ടി.ഐ.എ.എസ് ഫോം ആവശ്യമുള്ള രാജ്യങ്ങളില്‍നിന്ന് യുണൈറ്റഡ് കിംഗ്ഡത്തെ ഒഴിവാക്കിയിട്ടുണ്ട്.

അമേരിക്കന്‍ പൗരന്മാര്‍ക്ക് അടുത്ത വര്‍ഷം മുതല്‍ 30 യൂറോപ്യന്‍ രാജ്യങ്ങളിലേക്കു പ്രവേശിക്കാന്‍ സാധുവായ പാസ്പോര്‍ട്ടിന് പുറമേ ഇലക്ട്രോണിക് യാത്രാ അനുമതി ആവശ്യമാണ്. കുടിയേറ്റവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും തീവ്രവാദവും നിയന്ത്രിക്കാനും തടയാനും ലക്ഷ്യമിട്ടാണ് പുതിയ നിബന്ധന ഏര്‍പ്പെടുത്തിയത്.

ഇ.ടി.ഐ.എ.എസ് അംഗീകാരം ഓണ്‍ലൈനായി ലഭിക്കും. അപേക്ഷയുടെ വില ഏഴ് യൂറോയാണ്. 18 വയസിന് താഴെയും 70 വയസിന് മുകളിലുമുള്ള യാത്രക്കാരെ ഫീസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 30 യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്കായി ഈ അംഗീകൃത ഇ.ടി.ഐ.എ.എസ് ഫോം കൈയിലും ഡിജിറ്റലായും സൂക്ഷിക്കേണ്ടതുണ്ട്.

ഇ.ടി.ഐ.എ.എസ് ഫോം ഒരു ഔപചാരിക വിസയല്ല, മറിച്ച് യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള നിര്‍ബന്ധിത യാത്രാ ഫോമാണിത്. അപേക്ഷയ്ക്കുള്ള പേയ്മെന്റ് ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് വഴി നടത്താമെന്നും ഇലക്ട്രോണിക് സംവിധാനം ആയതിനാല്‍ യാത്രാ അനുമതി ലഭിക്കാന്‍ സമയമെടുക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.

ഇ.ടി.ഐ.എ.എസ് ആവശ്യമുള്ള രാജ്യങ്ങളില്‍ യുണൈറ്റഡ് കിംഗ്ഡം ഉള്‍പ്പെടുന്നില്ലെങ്കിലും ഇവിടേക്കുള്ള പ്രവേശനത്തിനായി അമേരിക്കന്‍ യാത്രക്കാര്‍ക്കായി പ്രത്യേക ഇലക്ട്രോണിക് അംഗീകാരം അവതരിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.