ത്രില്ലറില്‍ പാകിസ്ഥാനെ ഒരു വിക്കറ്റിന് തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്ക

ത്രില്ലറില്‍ പാകിസ്ഥാനെ ഒരു വിക്കറ്റിന് തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്ക

ചെന്നൈ: അവസാന നിമിഷം വരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ മല്‍സരത്തിന് ഒടുവില്‍ ദക്ഷിണാഫ്രിക്ക പാകിസ്ഥാനെ ഒരു വിക്കറ്റിന് കീഴടക്കി. സ്‌കോര്‍ പാകിസ്ഥാന്‍ 270, ദക്ഷിണാഫ്രിക്ക - 271/9.

ഒരു ഘട്ടത്തില്‍ അനായാസ ജയത്തിലേക്കു കുതിക്കുകയായിരുന്ന ദക്ഷിണാഫ്രിക്കയെ തുടര്‍ച്ചയായ വിക്കറ്റുകള്‍ നേടി പാകിസ്ഥാന്‍ സമ്മര്‍ദത്തിലേക്കു തള്ളിയിടുകയായിരുന്നു. എന്നാല്‍ സമ്മര്‍ദത്തെ അതിജീവിച്ച് ദക്ഷിണാഫ്രിക്ക വിജയം പാകിസ്ഥാനു മേല്‍ വിജയം കൈവരിക്കുകയായിരുന്നു.

അവസാന വിക്കറ്റിനു വേണ്ടി പാകിസ്ഥാന്റെ റിവ്യൂ തലനാരിഴയ്ക്ക് നഷ്ടപ്പെട്ടതും ദക്ഷിണാഫ്രിക്കയ്ക്കു തുണയായി. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി 91 റണ്‍സ് നേടി ടോപ് സ്‌കോററായി. മില്ലര്‍, ജാന്‍സന്‍, ഡികോക്ക്, ബവുമ എന്നിവരും നിര്‍ണായക സംഭാവനകള്‍ നല്‍കി.

പാകിസ്ഥാനു വേണ്ടി അഫ്രീദി മൂന്നു വിക്കറ്റും ഹാരിസ് റൗഫ്, വാസിം ജൂണിയര്‍, ഉസാമ മിര്‍ എന്നിവര്‍ ഈരണ്ടു വിക്കറ്റു വീതവും നേടി.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാകിസ്ഥാനെ നാലു വിക്കറ്റു നേടിയ ഷംസിയും മൂന്നു വിക്കറ്റു നേടിയ ജാന്‍സണും കൂടെയാണ് ചെറിയ സ്‌കോറില്‍ ഒതുക്കിയത്. നായകന്‍ ബാബര്‍ അസം, സൗദ് ഷക്കീല്‍ എന്നിവര്‍ അര്‍ധസെഞ്ചുറി നേടി. ഷദാബ് ഖാന്‍ 43 റണ്‍സ് നേടി.

ഇന്നത്തെ വിജയത്തോടെ ദക്ഷിണാഫ്രിക്ക പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. ആറു മല്‍സരങ്ങളില്‍ നിന്ന് അഞ്ചു വിജയമടക്കം 10 പോയിന്റാണ് ദക്ഷിണാഫ്രിക്കയ്ക്കുള്ളത്. കളിച്ച അഞ്ചു മല്‍സരങ്ങളും ജയിച്ച് 10 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട് ഇന്ത്യ.

പാകിസ്ഥാന്റെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്. ഇതോടെ സെമി സാധ്യതകള്‍ പാകിസ്ഥാന്റെ മങ്ങി. മൂന്നു മല്‍സരങ്ങള്‍ മാത്രം ശേഷിക്കെ ആറു മല്‍സരങ്ങളില്‍ നിന്നായി 4 പോയിന്റു മാത്രമാണ് പാകിസ്ഥാന് ഉള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.