ക്യുന്‍സ് ലന്‍ഡിലെ ഏറ്റവും വലിയ മലയാളി അടുക്കളയുമായി ടോം ജോസഫ്; 'ഫൈവ് സ്റ്റാര്‍ കാറ്ററിങ്' പ്രവര്‍ത്തനം ആരംഭിച്ചു

ക്യുന്‍സ് ലന്‍ഡിലെ ഏറ്റവും വലിയ മലയാളി അടുക്കളയുമായി ടോം ജോസഫ്; 'ഫൈവ് സ്റ്റാര്‍ കാറ്ററിങ്' പ്രവര്‍ത്തനം ആരംഭിച്ചു

ബ്രിസ്ബന്‍: ക്യുന്‍സ് ലന്‍ഡ് സംസ്ഥാനത്തെ ഏറ്റവും വലിയ മലയാളി അടുക്കള ബ്രിസ്ബന്‍ സൗത്തില്‍ ബോറോണിയ ഹെയ്ഗ്ട്‌സില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഞായറാഴ്ച്ച നടന്ന ചടങ്ങില്‍ ബ്രിസ്ബന്‍ സൗത്ത് സെന്റ് തോമസ് ശ്ലീഹാ സിറോ മലബാര്‍ ഇടവക വികാരി ഫാ. എബ്രഹാം നാടുകുന്നേല്‍ അടുക്കള ആശിര്‍വദിച്ചു. തുടര്‍ന്ന് നടന്ന വിരുന്നു സല്‍ക്കാരത്തില്‍ ബ്രിസ്ബനിലെ നിരവധി പേര്‍ പങ്കെടുത്തു.

20 വര്‍ഷത്തിലധികമായി വിവിധ രാജ്യങ്ങളില്‍ 5 സ്റ്റാര്‍ ഹോട്ടലുകളില്‍ ഷെഫ് ആയി പ്രവര്‍ത്തനപരിചയമുള്ള ടോം ജോസഫാണ് എല്ലാവിധ സൗകര്യങ്ങളോടെ ഈ സംരംഭം തുടങ്ങിയത്. 'ഫൈവ് സ്റ്റാര്‍ കാറ്ററിങ്' എന്ന പേരിലുള്ള സ്ഥാപനം ബ്രിസ്ബന്‍ മലയാളികള്‍ക്ക് രുചിയുടെ പുതിയ അനുഭവങ്ങള്‍ പകര്‍ന്നു നല്‍കാനുള്ള പ്രവര്‍ത്തനങ്ങളിലാണ്.



പുതിയ സംരംഭം ടോമിന്റെ ദീര്‍ഘനാളത്തെ സ്വപ്നസാക്ഷാല്‍ക്കാരമാണ്. അടുക്കളയോട് ചേര്‍ന്ന് ഓഫീസ്, സ്റ്റോര്‍ റൂം, കോള്‍ഡ് റൂം, ബെഡ്റൂം, ടോയ്‌ലറ്റ് എന്നിവയും പണി കഴിപ്പിച്ചിട്ടുണ്ട്. പാചക നൈപുണ്യമുള്ള ഒരു ടീം കൂടെയുള്ളതാണ് തന്റെ കരുത്തെന്ന് ടോം 'സിന്യൂസ് ലൈവി'നോടു പറഞ്ഞു.



കേരളത്തിലെ ഇടുക്കി ജില്ലയില്‍ നിന്നുള്ള ടോം ഇന്ത്യന്‍, ചൈനീസ്, മെക്‌സിക്കന്‍, തായ്, കോണ്ടിനെന്റല്‍ രുചിവിഭവങ്ങളുടെ കലവറയാണ് ഒരുക്കിയിരിക്കുന്നത്. ചെറുതും വലുതുമായ വിരുന്നു സല്‍ക്കാരങ്ങള്‍ക്ക് ടോമിനെ ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 0406442720. കിച്ചന്‍ സ്ഥാപിച്ചിരിക്കുന്നത് 11 - 13 Jacaranda Avenue, Boronia Heights എന്ന വിലാസത്തിലുള്ള സ്വന്തം പുരയിടത്തിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26