തിരുവനന്തപുരം: കേരളീയം 2023ന്റെ ഭാഗമായി 'ജനാധിപത്യത്തില്‍ മാധ്യമങ്ങളുടെ പങ്ക്, മാറുന്ന മാധ്യമ രംഗം' എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ നാളെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിക്കുന്ന സെമിനാറില്‍ പ്രശസ്ത മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുക്കും.
രാവിലെ 9.30 മുതല്‍ 1.30 വരെയാണ് സെമിനാര്‍. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സെമിനാറില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സെക്രട്ടറി മിനി ആന്റണി വിഷയാവതരണം നടത്തും. ജോണ്‍ ബ്രിട്ടാസ് എം.പി. മോഡറേറ്ററാകുന്ന ആദ്യ സെഷനില്‍ ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ജേര്‍ണസിലം ചെയര്‍മാന്‍ ശശികുമാര്‍, കോണ്‍ഫ്‌ളുവന്‍സ് മീഡിയ ഫൗണ്ടറും സി.ഇ.ഒയുമായ ജോസി ജോസഫ്, ദ ഹിന്ദു ഡെപ്യൂട്ടി എഡിറ്റര്‍ വിജൈത സിങ് എന്നിവര്‍ പങ്കെടുക്കും.
രണ്ടാമത്തെ സെഷനില്‍ ദ ടെലഗ്രാഫ് എഡിറ്റര്‍ അറ്റ് ലാര്‍ജ് ആര്‍. രാജഗോപാല്‍, എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ എന്‍.പി. ഉല്ലേഖ്, ദ വയര്‍ ഫൗണ്ടിങ് എഡിറ്റര്‍ എം.കെ. വേണു, ദ വയര്‍ ചീഫ് എഡിറ്റര്‍ സീമ ചിഷ്തി എന്നിവരും പങ്കെടുക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.