മഹുവ മൊയ്ത്രയെ അയോഗ്യയാക്കുമോ; എത്തിക്‌സ് കമ്മറ്റി യോഗം നാളെ

മഹുവ മൊയ്ത്രയെ അയോഗ്യയാക്കുമോ; എത്തിക്‌സ് കമ്മറ്റി യോഗം നാളെ

ന്യൂഡല്‍ഹി: ചോദ്യത്തിന് കോഴ ആരോപണത്തില്‍ തൃണമൂല്‍ എം.പി മഹുവ മൊയ്ത്രക്കെതിരെ കടുത്ത നടപടിക്ക് എത്തിക്‌സ് കമ്മിറ്റി ശുപാര്‍ശ ചെയ്‌തേക്കുമെന്ന് സൂചന. എത്തിക്‌സ് കമ്മറ്റി നാളെ യോഗം ചേര്‍ന്ന് റിപ്പോര്‍ട്ട് തയ്യാറാക്കും. ബിജെപി എം.പി വിനോദ് സോണ്‍കര്‍ അധ്യക്ഷനായ സമിതി ഉച്ചയ്ക്ക് 12നാണ് യോഗം ചേരുക.

മഹുവയെ അയോഗ്യയാക്കണമെന്നാണ് കമ്മറ്റിയിലെ ബിജെപി അംഗങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കമ്മറ്റിക്ക് മുന്‍പില്‍ ഹാജരായപ്പോള്‍ വ്യക്തിപരവും മര്യാദയില്ലാത്തതുമായ ചോദ്യങ്ങളാണ് ചോദിച്ചതെന്ന് മഹുവയും ആരോപിച്ചിരുന്നു. കൂടാതെ മഹുവ ധാര്‍ഷ്ട്യത്തോടെയാണ് ചോദ്യങ്ങളെ അഭിമുഖീകരിച്ചതെന്നാണ് എത്തിക്‌സ് കമ്മിറ്റി അധ്യക്ഷന്‍ പ്രതികരിച്ചത്. എത്തിക്‌സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സ്പീക്കര്‍ക്കും സമര്‍പ്പിക്കും.

എന്നാല്‍ എത്തിക്സ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരായതിന് ദിവസങ്ങള്‍ക്ക് ശേഷം തനിക്കെതിരെ ബിജെപി ക്രിമിനല്‍ കേസുകള്‍ ആസൂത്രണം ചെയ്യുന്നുവെന്ന് മൊയ്ത്ര പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.