സൗദി ആരോഗ്യമേഖലയിൽ നോർക്ക അതിവേഗ റിക്രൂട്ട്മെൻ്റ്; 23 മലയാളി നഴ്സുമാരുടെ സംഘം സൗദിയിൽ എത്തി

സൗദി ആരോഗ്യമേഖലയിൽ നോർക്ക അതിവേഗ റിക്രൂട്ട്മെൻ്റ്; 23 മലയാളി നഴ്സുമാരുടെ സംഘം സൗദിയിൽ എത്തി

സൗദിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ നോർക്ക റൂട്സ് മുഖാന്തിരം നിയമനം ലഭിച്ച 23 മലയാളി നഴ്സുമാർ സൗദിയിലെത്തി ചേർന്നു. എല്ലാ മാസവും നടത്തുന്ന എക്സ്പ്രസ് റിക്രൂട്മെന്റിന്റെ ഭാഗമായാണ് ഇവർ തെരഞ്ഞെടുക്കപ്പെട്ടത്. നഴ്സിംഗ് ബിരുദമുള്ള 22നും 35നും മദ്ധ്യേ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. കുറഞ്ഞത് ഒരു വർഷപ്രവർത്തി പരിചയം അനിവാര്യമാണ്. തെരഞ്ഞെടുക്കപ്പെടുന്ന വർക്ക് വിസ, താമസം, വിമാന ടിക്കറ്റ് എന്നിവ സൗജന്യമാണ് . ശമ്പളം 3500 മുതൽ 4050 സൗദി റിയാൽ വരെ (ഏകദേശം 70000 രൂപ മുതൽ 80000 രൂപ വരെ) ലഭിക്കും.

താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡേറ്റ [email protected] എന്ന ഇ -മെയിൽ വിലാസത്തിൽ അയക്കണം. നോർക്ക റൂട്സ് ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് റിക്രൂട്മെന്റ് നടത്തി വരുന്നുണ്ട്. കോവിഡ് കാലത്ത് ഗൾഫ് രാജ്യങ്ങളിൽ ആരോഗ്യ വിഭാഗത്തിൽപെട്ട നേഴ്സ്/ഡോക്ടർ തസ്തികകളിലേക്ക് അനേകം ഒഴിവുകൾ ഉണ്ടാകുന്നുണ്ട്. ഒഴിവുകൾ സംബന്ധിച്ച വിവരങ്ങൾ നോർക്ക റൂട്സിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.