വിയ്യൂര്‍ ജയിലില്‍ കലാപ ശ്രമമെന്ന് പൊലീസ്; കേസില്‍ കൊടി സുനി അഞ്ചാം പ്രതി

വിയ്യൂര്‍ ജയിലില്‍ കലാപ ശ്രമമെന്ന് പൊലീസ്; കേസില്‍ കൊടി സുനി അഞ്ചാം പ്രതി

തൃശൂര്‍: വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിലെ സംഘര്‍ഷത്തില്‍ പത്തുപേരെ പ്രതിചേര്‍ത്ത് പൊലീസ് കേസെടുത്തു. ഇരുമ്പ് വടി കൊണ്ടും കുപ്പിച്ചില്ലുകൊണ്ടും ജയില്‍ ജീവനക്കാരെ ആക്രമിക്കാന്‍ ശ്രമിച്ചെന്നാണ് എഫ്‌ഐആര്‍. വധശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. ടി.പി വധകേസിലെ മുഖ്യപ്രതി കൊടി സുനിയുടെ നേതൃത്വത്തില്‍ കലാപ ആഹ്വാനം നടത്തി ജയിലില്‍ സംഘര്‍ഷം അഴിച്ചുവിട്ടെന്നാണ് റിപ്പോര്‍ട്ട്.

കൊടി സുനിയാണ് കേസിലെ അഞ്ചാം പ്രതി. കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘവും തിരുവനന്തപുരം സ്വദേശികളായ കൊലക്കേസ് പ്രതികളുമായി സംഘര്‍ഷമുണ്ടായിരുന്നു. തുടര്‍ന്ന് ഇവരെ ജയില്‍ ഉദ്യോഗസ്ഥര്‍ ഇടപെട്ട് മറ്റൊരു ബ്ലോക്കിലേക്ക് മാറ്റിയിരുന്നു. കൊടി സുനിയും സംഘവും പ്രതികളെ മാറ്റിയ ബ്ലോക്കിലേക്കെത്തി ഇവരെ ആക്രമിക്കുകയായിരുന്നു.

ആക്രമണത്തില്‍ നാല് ജീവനക്കാര്‍ക്ക് പരുക്കേറ്റു. കമ്പിയടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ജയില്‍ ഓഫീസിലെ ഫര്‍ണിച്ചറുകളും നശിപ്പിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.