ഉച്ചഭാഷിണികളും വാദ്യോപകരണങ്ങളും രാത്രി പത്ത് വരെ; മാനവീയം വീഥിയിലെ നൈറ്റ് ലൈഫില്‍ കര്‍ശന നിയന്ത്രണം

 ഉച്ചഭാഷിണികളും വാദ്യോപകരണങ്ങളും രാത്രി പത്ത് വരെ; മാനവീയം വീഥിയിലെ നൈറ്റ് ലൈഫില്‍ കര്‍ശന നിയന്ത്രണം

തിരുവനന്തപുരം: സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം മാനവീയം വീഥിയിലെ നൈറ്റ്ലൈഫില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. സ്റ്റേജ് പരിപാടികള്‍ക്കും ഉച്ചഭാഷിണികള്‍ക്കും കര്‍ശന നിയന്ത്രണം വേണമെന്ന് പൊലീസ് ശുപാര്‍ശ ചെയ്തു. അസിസ്റ്റന്റ് കമ്മീഷണറാണ് ശുപാര്‍ശ നല്‍കിയത്.

ഉച്ചഭാഷിണികളും വാദ്യോപകരണങ്ങളും രാത്രി പത്തുവരെ മാത്രമേ ഉപയാഗിക്കാന്‍ പാടുള്ളൂ. പുലര്‍ച്ചെ 12 കഴിഞ്ഞാല്‍ ആളുകള്‍ മാനവീയം വീഥി വിട്ടു പോകണമെന്നുമാണ് പൊലീസിന്റെ നിര്‍ദേശം. ഇതോടൊപ്പം ഇവിടെ പൊലീസ് സാന്നിധ്യം ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിരവധി തവണ ഇവിടെ സംഘര്‍ഷമുണ്ടായിരുന്നു. കേരളീയം പരിപാടിയുടെ സമാപന ദിവസമായ ഇന്നലെയും മാനവീയം വീഥിയില്‍ സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് പൊലീസിന് നേര്‍ക്ക് കല്ലേറും ഉണ്ടായി. കല്ലേറില്‍ നെട്ടയം സ്വദേശിയായ സ്ത്രീക്ക് തലയ്ക്ക് പരിക്കേറ്റിരുന്നു.

ഈ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങളോടെ നൈറ്റ്ലൈഫ് തുടരുന്നതിനുള്ള സംവിധാനങ്ങള്‍ പൊലീസ് ആലോചിക്കുന്നത്. മാനവീയം വീഥിയിലെ നൈറ്റ് ലൈഫിന് സമയ പരിധിയും രജിസ്ട്രേഷനും അടക്കമുള്ള നിയന്ത്രണങ്ങള്‍ വേണമെന്ന് മ്യൂസിയം പൊലീസ് നേരത്തെ സിറ്റി പൊലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.