എ. സമ്പത്തിനെ മന്ത്രി കെ. രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി

എ. സമ്പത്തിനെ മന്ത്രി കെ. രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി

തിരുവനന്തപുരം: ദേവസ്വം-പിന്നാക്ക ക്ഷേമ മന്ത്രി കെ.രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്നും എ.സമ്പത്തിനെ നീക്കി. സിപിഎം സംസ്ഥാന സമിതിയുടേതാണ് തീരുമാനം. 2021 ജൂലൈയിലാണ് കെ.രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായി മുന്‍ എംപികൂടിയായ എ. സമ്പത്ത് നിയമിതനായത്.

മൂന്ന് തവണ ആറ്റിങ്ങലില്‍ നിന്നുള്ള ലോക്സഭാംഗവും ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയുമായിരുന്നു സമ്പത്ത്. കഴിഞ്ഞ കുറച്ചു നാളായി മന്ത്രിയുമായി അദേഹത്തിന് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നതായാണ് സൂചന.

മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടിയും തൃപ്തരായിരുന്നില്ല. കെ.ജി.ഒ.എ നേതാവായിരുന്ന ശിവകുമാറാണ് മന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി. ഒന്നാം പിണറായി സര്‍ക്കാരില്‍ എക്സൈസ് മന്ത്രിയായിരുന്ന ടി.കെ രാമകൃഷ്ണന്റെ അഡീഷണല്‍ സെക്രട്ടറിയായിരുന്നു ശിവകുമാര്‍.

ഡല്‍ഹിയില്‍ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയായി ജോലിനോക്കവെ 7.26 കോടി രൂപ ചിലവാക്കിയതില്‍ സമ്പത്തിന് വിമര്‍ശനമേല്‍ക്കേണ്ടി വന്നു. പിന്നീട് പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്നില്ല കാരണത്താല്‍ ജില്ലാ കമ്മിറ്റിയംഗമായ അദേഹത്തെ തരംതാഴ്ത്തിയിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.