രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു

രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് ആശങ്ക ഉയർത്തി കൂടുതല്‍ സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഏഴ് സംസ്ഥാനങ്ങളിലാണ് നിലവില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചത്. കേരളം, രാജസ്ഥാന്‍, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്.

ഛത്തീസ്ഗഢിലും മഹാരാഷ്ട്രയിലും കോഴികള്‍ അസാധാരണമായ നിലയില്‍ ചാവുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ പക്ഷികളുടെ സാമ്പിളുകൾ ഭോപാല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐസിഎആര്‍-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പക്ഷികളെ ബാധിക്കുന്ന വൈറല്‍ രോഗമാണ് പക്ഷിപ്പനി എന്ന ഏവിയന്‍ ഇന്‍ഫ്ളവന്‍സ. ഇന്‍ഫ്ളവന്‍സ ടൈപ്പ് എ വൈറസാണ് രോഗമുണ്ടാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.