ഇനി ചാറ്റുകള്‍ക്കിടയില്‍ പരസ്യവും! സൂചന നല്‍കി വാട്സ്ആപ്

ഇനി ചാറ്റുകള്‍ക്കിടയില്‍ പരസ്യവും! സൂചന നല്‍കി വാട്സ്ആപ്

ഇനി ചാറ്റുകള്‍ക്കിടയില്‍ പരസ്യം വന്നേക്കുമെന്ന് വാട്സ്ആപ് അധികൃതര്‍. എക്കാലത്തും പ്ലാറ്റ് ഫോം പരസ്യരഹിതമാക്കാന്‍ സാധിക്കില്ലെന്നാണ് ഇക്കാര്യത്തില്‍ അധികൃതര്‍ വ്യക്തമാക്കുന്നത്.

ആപ്പിന്റെ ചാറ്റ് വിന്‍ഡോയില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കില്ലെന്നാണ് വാട്സ് ആപ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ മറ്റിടങ്ങളില്‍ പരസ്യങ്ങള്‍ വന്നേക്കുമെന്ന സൂചനയാണ് സിഇഒ വില്‍ കാത്കാര്‍ട്ട് നല്‍കുന്നത്. ബ്രസീലിയന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കാത്കാര്‍ട്ട് ഇക്കാര്യം പറഞ്ഞത്. പ്രധാന ഇന്‍ബോക്സില്‍ പരസ്യങ്ങള്‍ കാണിക്കാന്‍ കമ്പനിക്ക് പദ്ധതിയില്ല. അത് ചിലപ്പോള്‍ സ്റ്റാറ്റസുകള്‍ക്കൊപ്പമോ ചാനല്‍ ഫീച്ചറിനൊപ്പമോ ആയിരിക്കാമെന്ന് അദേഹം പറയുന്നു.

ഉദാഹരണത്തിന് പണം നല്‍കാന്‍ തയ്യാറുള്ള ഉപയോക്താക്കള്‍ക്ക് മാത്രമായുള്ള ഉള്ളടക്കങ്ങള്‍ നല്‍കുന്ന ചാനലുകള്‍ക്ക് സബ്സ്‌ക്രിപ്ഷന് വേണ്ടി പണം ഈടാക്കാന്‍ സാധിക്കും. എങ്കിലും തങ്ങള്‍ ചാറ്റുകളില്‍ പരസ്യം പ്രദര്‍ശിപ്പിക്കില്ലെന്ന് കാത്കാര്‍ട്ട് പറയുന്നു. മുമ്പും ഇത്തരത്തില്‍ പരസ്യങ്ങള്‍ വരുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.