ക്ഷേത്ര പ്രവേശന വിളംബര സ്മാരക ചടങ്ങ്; രാജകുടുംബ പ്രതിനിധികള്‍ പങ്കെടുക്കില്ല

ക്ഷേത്ര പ്രവേശന വിളംബര സ്മാരക ചടങ്ങ്; രാജകുടുംബ പ്രതിനിധികള്‍ പങ്കെടുക്കില്ല

തിരുവനന്തപുരം: നവീകരിച്ച ക്ഷേത്ര പ്രവേശന വിളംബര സ്മാരക സമര്‍പ്പണ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച് രാജകുടുംബം. ചടങ്ങിലേക്ക് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായിയേയും പൂയം തിരുനാള്‍ ഗൗരി പാര്‍വതി ഭായിയേയുമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷണിച്ചിരുന്നത്. എന്നാല്‍ പരിപാടിയുമായി ബന്ധപ്പെട്ടിറക്കിയ നോട്ടീസ് വിവാദമായ സാഹചര്യത്തിലാണ് ചടങ്ങില്‍ രാജകുടുംബ പ്രതിനിധികള്‍ പങ്കെടുക്കില്ലെന്ന് തീരുമാനമായത്.

ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് രാജകുടുംബം ദേവസ്വം ബോര്‍ഡിനെ അറിയിച്ചു കഴിഞ്ഞു. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് ചടങ്ങിന് എത്താന്‍ സാധിക്കാത്തത് എന്നാണ് രാജകുടുംബം ദേവസ്വം ബോര്‍ഡിനോട് വ്യക്തമാക്കിയിരിക്കുന്നത്.

രാജഭക്തി പ്രകടിപ്പിക്കുന്ന നോട്ടീസ് പുറത്തിറക്കി എന്ന പേരില്‍ ദേവസ്വം ബോര്‍ഡിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളായിരുന്നു ഉയര്‍ന്നത്. പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ നോട്ടീസ് ദേവസ്വം ബോര്‍ഡ് പിന്‍വലിച്ചിരുന്നു.

എന്നാല്‍ വിവാദവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രാജകുടുംബാംഗങ്ങളുമായി സംസാരിച്ചിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ. അനന്തഗോപന്‍ പറഞ്ഞു. നോട്ടീസുമായി ബന്ധപ്പെട്ട വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.