പി എം കിസാന്‍ പദ്ധതി: അനര്‍ഹര്‍ അടിച്ചുമാറ്റിയത് 1364 കോടി രൂപ

പി എം കിസാന്‍ പദ്ധതി: അനര്‍ഹര്‍ അടിച്ചുമാറ്റിയത് 1364 കോടി രൂപ

ന്യൂഡല്‍ഹി: രണ്ട് ഹെക്ടര്‍വരെ കൃഷി ഭൂമിയുള്ള ഇടത്തരം, ചെറുകിട കര്‍ഷകര്‍ക്ക് വര്‍ഷത്തില്‍ 6000 രൂപ നല്‍കുന്ന പി.എം കിസാന്‍ പദ്ധതിയിയുടെ പേരില്‍ അനര്‍ഹര്‍ നേടിയത് 1364 കോടി രൂപ. ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ആണിത്.

ആദായനികുതി അടയ്ക്കുന്നവരും സാമ്പത്തിക സഹായം അര്‍ഹിക്കാത്തവരുമായ 20.48 ലക്ഷം പേര്‍ക്കാണ് ഇത്തരത്തില്‍ പണം നല്‍കിയതെന്ന് വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍ കൃഷിമന്ത്രാലയം തന്നെ വ്യക്തമാക്കി. 'കോമണ്‍വെല്‍ത്ത് ഹ്യൂമണ്‍റൈറ്റ്സ് ഇനീഷ്യേറ്റീവ്സി'ലെ വെങ്കിടേശ് നായ്ക്കാണ് ഇതു സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ ചോദിച്ചത്.

അനര്‍ഹമായി സഹായം ലഭിച്ച 20.48 ലക്ഷത്തില്‍ 56 ശതമാനവും ആദായനികുതി നല്‍കുന്നവരാണ്. കൂടുതലും പഞ്ചാബ്, അസം, മഹാരാഷ്ട്ര, ഗുജറാത്ത്, യു.പി. എന്നിവിടങ്ങളിലുള്ളവര്‍. പഞ്ചാബിലെ 4.74 ലക്ഷവും അസമിലെ 3.45 ലക്ഷവും മഹാരാഷ്ട്രയിലെ 2.86 ലക്ഷവും പേര്‍ക്ക് അനര്‍ഹമായി സഹായം ലഭിച്ചതായി വിവിരാവകാശ രേഖ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.