ചിക്കാഗോ: ചിക്കാഗോയില്‍ ഭര്‍ത്താവിന്റെ വെടിയേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവതിയുടെ ഗര്‍ഭസ്ഥശിശു മരിച്ചു.
കോട്ടയം ഉഴവൂര്‍ സ്വദേശി മീരയ്ക്ക് (32) ആണ് കഴിഞ്ഞ ദിവസം ഭര്‍ത്താവ് അമല്‍ റെജിയുടെ വെടിയേറ്റത്. ഇവരുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു. നിലവില്‍ മൂന്ന് ശസ്ത്രക്രീയകളാണ് മീരയ്ക്ക് നടത്തിയത്.
മീരയുടെ വയറ്റിലും താടിയെല്ലിനുമാണ് വെടിയേറ്റതെന്നു ബന്ധുക്കള്‍ പറഞ്ഞു. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് മീരയെ ഭര്‍ത്താവ് അമല്‍ റെജി വെടിവെക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ദമ്പതികള്‍ക്കു മൂന്നു വയസുള്ള ഒരു മകനുണ്ട്.
പ്രതി അമല്‍ റെജിയെ ചിക്കാഗോ പൊലീസ് അറസ്റ്റ് ചെയ്തു. മീരയുടെ സഹോദരി മീനുവും ചിക്കാഗോയിലാണ് താമസം. ഒന്നര വര്‍ഷം മുന്‍പാണ് മീരയും ഭര്‍ത്താവും അമേരിക്കയിലേക്ക് പോയത്. ശസ്ത്രക്രിയ കഴിഞ്ഞ മീരയുടെ ശരീരം മരുന്നുകളോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് നിരീക്ഷിച്ച്
വരികയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.