ലോകം മുഴുവൻ ക്രിസ്തുമസിന് ഒരുങ്ങുന്നു; ആഘോഷങ്ങളില്ലാതെ യേശുവിന്റെ ജന്മസ്ഥലമായ ബെത്‌ലഹേം

ലോകം മുഴുവൻ ക്രിസ്തുമസിന് ഒരുങ്ങുന്നു; ആഘോഷങ്ങളില്ലാതെ  യേശുവിന്റെ ജന്മസ്ഥലമായ ബെത്‌ലഹേം

ബെത്‌ലഹേം: നാടും ന​ഗരവും ക്രിസ്തുമസിനെ വരവേൽക്കാനുള്ള തയാറെടുപ്പുകൾ ആരംഭിച്ച് കഴിഞ്ഞു. പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ ബെത്‌ലഹേം വാർഷിക ക്രിസ്തുമസ് പ്രദർശനം റദ്ദാക്കിയതായി വെസ്റ്റ് ബാങ്ക് ടൗൺ അധികൃതർ അറിയിച്ചു. ചരിത്രത്തിൽ ആദ്യമായി ആഘോഷങ്ങളില്ലാത്ത ക്രിസ്തുമസാണ് ഇത്തവണ ബെത്‌ലഹേമിൽ.

യേശു ക്രിസ്തു ജനിച്ച മാംഗർ സ്‌ക്വയറിൽ ക്രിസ്തുമസ് ട്രീയോ അലങ്കാര വിളക്കുകളോ ഉണ്ടാകില്ല. കൊവിഡ് 19 മഹാമാരിയുടെ വേളയിൽ പോലും മരവും ലൈറ്റുകളും നേറ്റിവിറ്റി സീനും പ്രദർശിപ്പിച്ചിരുന്നു. മാംഗർ സ്ക്വയറിൽ സ്ഥാപിക്കാറുള്ള ട്രീ ഒഴിവാക്കിയതായി മുനിസിപ്പാലിറ്റിയുടെ വക്താവ് സ്ഥിരീകരിച്ചു.

അതേ സമയം ക്രിസ്തുമസ് കുർബാനകളും പ്രാർത്ഥനകളും നടക്കും. എന്നാൽ നഗരത്തിന്റെ ഒരു ഭാഗത്തും മരങ്ങളോ വിളക്കുകളോ സ്ഥാപിക്കില്ല. കാരണം പാലസ്തീനിലെ പൊതു സാഹചര്യം അങ്ങനെയാണ്. ഹാമാസ് തുടങ്ങിവച്ച യുദ്ധത്തിൻറെ പരിണിതഫലം അനുഭവിക്കുന്നത് ഇസ്രയേലിനൊപ്പം പലസ്തീനുമാണ്. ജനങ്ങൾ ദുരിതത്തിൽ ആയതിനാൽ ഇത്തവണ ആഘോഷങ്ങൾ ഉണ്ടാവില്ല.

25000 ത്തോളം ആളുകൾ വസിക്കുന്ന പട്ടണമാണ് ബെത്‌ലഹേം. ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ സാധാരണയായി മംഗർ സ്‌ക്വയറിലേക്കും ചർച്ച് ഓഫ് നേറ്റിവിറ്റിയിലേക്കും തീർത്ഥാടനം നടത്തുമ്പോൾ അവിടുത്തെ സമ്പദ് വ്യവസ്ഥക്കും അത് ഗുണകരമായിരുന്നു. ഏറ്റവും കൂടുതൽ തീർത്ഥാടകർ ക്രിസ്തുമസ് കാലഘട്ടത്തിലാണ് ബെത്‌ലഹേമിലേക്ക് ഒഴുകിയെത്തുന്നത്. എന്നിരുന്നാലും ഇസ്രയേലിൽ ഹമാസിന്റെ ഒക്‌ടോബർ ഏഴിന് നടന്ന കൂട്ടക്കൊലയ്ക്കും തുടർന്നുള്ള ഗാസയിലെ യുദ്ധത്തിനും ശേഷം നഗരം നിശബ്ദമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.