ന്യൂഡല്‍ഹി: നാം രഹസ്യമായി ഉപയോഗിക്കുന്ന പല പാസ് വേഡുകളും പരസ്യമാകുമോ. ഭയപ്പെടുത്തുകയല്ല അത്തരത്തിലൊരു പഠനം പുറത്ത് വന്നിട്ടുണ്ട്. ഏറ്റവും സാധാരണയായ ഉപയോഗിക്കുന്ന പാസ്വേഡ് '123456' ആണ്. ഇതൊരു ഹാക്കര്‍ക്ക് മനസിലാക്കിയെടുക്കാന്‍ ഒരു സെക്കന്‍ഡില്‍ താഴെ മാത്രമേ സമയമെടുക്കുവെന്നും ഒരു സോഫ്റ്റ് വെയര്‍ കമ്പനി നടത്തിയ പഠനത്തില്‍ പറയുന്നു.
സാധാരണയായി ആളുകള്‍ ഉപയോഗിക്കുന്ന '123456' എന്ന പാസ് വേഡ് ഏകദേശം 45 ലക്ഷം അക്കൗണ്ടുകളിലായി ഉപയോഗിച്ച് വരുന്നു. എന്നാല്‍ '12345678' എന്നതും ഏറ്റവും ജനപ്രിയമായ പാസ് വേഡാണ്. ഇവ ഏകദേശം 1.37 ദശലക്ഷം അക്കൗണ്ടുകളില്‍ ഉപയോഗിക്കുന്നു.
ഏറ്റവും സുരക്ഷിതമായ ഒരു പാസ് വേഡ് കൊണ്ട് ഇമെയിലുകള്‍, ഓണ്‍ലൈന്‍ ബാങ്കിങ്, സ്ട്രീമിങ്, പ്ലാറ്റ്‌ഫോം ക്രെഡന്‍ഷ്യലുകള്‍ എന്നിവ ഹാക്കര്‍മാരുടെ പിടിയില്‍ നിന്ന് സുരക്ഷിതമാക്കണമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതുകൊണ്ട് നമ്മുടെ പാസ് വേഡുകള്‍ കഴിവതും ആരുമായും പങ്കുവെയ്ക്കരുത്. അവ അതീവ രഹസ്യമായി കൈകാര്യം ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.