ചെന്നൈ: സമുദ്രാതിര്‍ത്തി ലംഘിച്ചതിന് അറസ്റ്റ് ചെയ്ത തമിഴ്നാട് മത്സ്യത്തൊഴിലാളികളെ ബ്രിട്ടന്‍ മോചിപ്പിച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ബ്രിട്ടന്റെ നിയന്ത്രണ മേഖലയിലാണ് രണ്ട് ബോട്ടും അതിലെ 36 മത്സ്യത്തൊഴിലാളികളെയും ബ്രിട്ടീഷ് കപ്പലായ ഗ്രാന്‍പിയന്‍ എന്‍ഡ്യൂറന്‍സ് സെപ്റ്റംബര്‍ 29 ന് പിടികൂടിയത്.
എന്നാല്‍ ബോട്ടിന് 26 ലക്ഷം രൂപ പിഴയിട്ടിരുന്നു. പിഴ അടയ്ക്കാത്തതിനെ തുടര്‍ന്ന് ഒരു ബോട്ട് പിടിച്ചുവയ്ക്കുകയും ഒരു ബോട്ടും തൊഴിലാളികളെയും മോചിപ്പിക്കുകയുമായിരുന്നു.
കഴിഞ്ഞ ദിവസം വൈകുന്നേരം വിഴിഞ്ഞം തുറമുഖത്ത് നിന്ന് 12 നോട്ടിക്കല്‍ മൈല്‍ അകലെ വച്ച് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിനാണ് ഇവരെ കൈമാറിയത്. കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലുകളില്‍ വിഴിഞ്ഞത്ത് എത്തിച്ച മത്സ്യത്തൊഴിലാളികളെ രാത്രിയോടെ തമിഴ്നാടിന് കൈമാറി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.