വെറും ആറ് യാത്രക്കാര്‍! തന്ത്രപൂര്‍വ്വം യാത്രക്കാരെ താഴെയിറക്കി ഇന്‍ഡിഗോ വിമാനം

വെറും ആറ് യാത്രക്കാര്‍! തന്ത്രപൂര്‍വ്വം യാത്രക്കാരെ താഴെയിറക്കി ഇന്‍ഡിഗോ വിമാനം

ബംഗളുരു: ആറ് യാത്രക്കാരുമായി യാത്ര പുറപ്പെടാന്‍ മടി. വിമാന കമ്പനി യാത്രക്കാരെ തന്ത്രപൂര്‍വം വിമാനത്തിന് പുറത്തെത്തിച്ചതായി ആരോപണം. അമൃത്സറില്‍ നിന്ന് ബംഗളുരു വഴി ചെന്നൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലെ ആറ് യാത്രക്കാരാണ് വിമാനക്കമ്പനിക്കെതിരെ ഗുരുതര ആരോപണം ഉന്നയിചിരിക്കുന്നത്.

ഞായറാഴ്ച രാത്രി 9.30ഓടെയാണ് വിമാനം ബംഗളുരുവിലെത്തിയത്. ബെംഗളുരുവിലേക്കുള്ള യാത്രക്കാര് ഇറങ്ങിയതിന് പിന്നാലെ ചെന്നൈയിലേക്കായി വിമാനത്തിലുണ്ടായിരുന്നത് ആറ് യാത്രക്കാരായിരുന്നു. ഇവരെ വിമാനക്കമ്പനിയുടെ ഗ്രൗണ്ട് ഡ്യൂട്ടി ജീവനക്കാര്‍ ചെന്നൈയിലേക്ക് പുറപ്പെടാനൊരുങ്ങിയ വിമാനത്തിലെ ബോര്‍ഡിംഗ് പാസ് അടക്കം തയ്യാറാണ് എന്ന് വിശദമാക്കിയാണ് വിമാനത്തില്‍ നിന്ന് വിമാനത്താവളത്തിലെത്തിക്കുന്നത്. എന്നാല്‍ നിലത്ത് എത്തിയപ്പോഴാണ് വളരെ കുറവ് ആളുകളുമായി യാത്ര പുറപ്പെടാനുള്ള മടി മൂലമാണ് ഇത്തരമൊരു ക്രൂരത വിമാന കമ്പനി ചെയ്തതെന്ന് യാത്രക്കാര്‍ മനസിലാക്കുന്നത്.

രാത്രിയില്‍ മറ്റ് വിമാനങ്ങള്‍ ഇല്ലാതെ വന്നതോടെ ഞായറാഴ്ച ഇവര്‍ക്ക് ബംഗളൂരുവില്‍ തങ്ങേണ്ടതായി വന്നു. യാത്രക്കാര്‍ക്ക് താമസ സൗകര്യം ഒരുക്കാന്‍ പോലും വിമാനക്കമ്പനി തയ്യാറായില്ലെന്നാണ് ആരോപണം. ഇന്‍ഡിഗോ 6ഇ478 വിമാനത്തിലെ യാത്രക്കാരാണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. എന്നാല്‍ താമസ സൗകര്യം നല്‍കിയില്ലെന്ന ആരോപണം ഇന്‍ഡിഗോ നിഷേധിച്ചു.

യാത്രക്കാര്‍ക്ക് തിങ്കളാഴ്ച വിവിധ വിമാനങ്ങളിലായി ടിക്കറ്റ് നല്‍കിയെന്നും ഇന്‍ഡിഗോ വിശദമാക്കുന്നു. രണ്ട് യാത്രക്കാര്‍ക്ക് 13 കിലോമീറ്റര്‍ അകലെയുള്ള ഒരു ഹോട്ടലില്‍ താമസം നല്‍കിയെന്നും മറ്റുള്ളവര്‍ എയര്‍പോര്‍ട്ടിലെ ലോഞ്ചില്‍ തന്നെ തുടരുകയാണെന്ന് അറിയിക്കുകയായിരുന്നുവെന്നുമാണ് ഇന്‍ഡിഗോ വിശദമാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.