തിരുവനന്തപുരം: ദുബായില്‍ അന്തരിച്ച പ്രശസ്ത ചിത്രകാരന്‍ തൃശൂര്‍ കേച്ചേരി ചിറനെല്ലൂര്‍ സ്വദേശി പ്രഫ. സി.എല്‍ പൊറിഞ്ചുക്കുട്ടി(91)യുടെ സംസ്‌കാരം നാളെ നടക്കും. മൃതദേഹം നാളെ (22/11) രാവിലെ 10 മുതല്‍ 11.30 വരെ തിരുവനന്തപുരം പാളയം കോളജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ പൊതുദര്‍ശനത്തിന് വയ്ക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. തുടര്‍ന്ന് പാറോട്ടുകോണം 40 ഗ്രീന്‍ വാലിയിലെ ചൂണ്ടല്‍ ഹൗസിലേക്കു കൊണ്ടുപോകും. ഉച്ചയ്ക്ക് 12 മുതല്‍ രണ്ടു വരെ പ്രാര്‍ഥന. 2.30ന് നാലാഞ്ചിറ മാര്‍ ഇവാനിയോസ് വിദ്യാനഗര്‍ ക്യാമ്പസിലെ ലോര്‍ഡെന്‍ ഫൊറേയ്ന്‍ ചര്‍ച്ച് സെമിത്തേരിയില്‍ അടക്കം ചെയ്യും. മൃതദേഹം ഇന്ന് പുലര്‍ച്ചെയോടെ ദുബായില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചിരുന്നു.
ചിത്രകലയ്ക്കും അതിന്റെ പരിപോഷണത്തിനും ഒരു പുരുഷായുസ് മുഴുവന്‍ സമര്‍പ്പിച്ച കേരള ലളിതകലാ അക്കാദമി മുന്‍ ചെയര്‍മാനും കേന്ദ്ര ലളിതകലാ അക്കാദമി മുന്‍ സെക്രട്ടറിയും മുന്‍ വൈസ് ചെയര്‍മാനും ഫൈനാര്‍ട്‌സ് കോളജ് പ്രഥമ പ്രിന്‍സിപ്പലുമായ തൃശൂര്‍ കേച്ചേരി ചിറനെല്ലൂര്‍ സ്വദേശി പ്രഫ. സി.എല്‍. പൊറിഞ്ചുക്കുട്ടി ശനിയാഴ്ച രാത്രി ദുബായ് ഗാര്‍ഡന്‍സില്‍ മകന്റെ വീട്ടിലായിരുന്നു അന്തരിച്ചത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി മകന്റെയും കുടുംബത്തിന്റെയും കൂടെയായിരുന്നു താമസം. തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളജിന്റെ ശില്‍പികളിലൊരാളും പ്രധാന അധ്യാപകനുമായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.