അടിമാലി: ക്ഷേമ പെന്‍ഷന്‍ കിട്ടാത്തതിനെ തുടര്‍ന്ന് ഭിക്ഷ യാചിച്ച് മാധ്യമ ശ്രദ്ധ പിടിച്ച് പറ്റിയ
എണ്‍പത്തേഴുകാരി ഇരുനൂറേക്കര്‍ സ്വദേശിനി മറിയക്കുട്ടിക്ക് പെന്‍ഷന്‍ ലഭിച്ചു. ജൂലൈ മാസത്തെ പെന്‍ഷന്‍ തുകയാണ് ലഭിച്ചത്. അടിമാലി സര്‍വീസ് സഹകരണ ബാങ്ക് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയാണ് തുക കൈമാറിയത്. വിവാദം ഹൈക്കോടതിയില്‍ എത്തിനില്‍ക്കെയാണ് മറിയക്കുട്ടിക്ക് ഒരു മാസത്തെ പെന്‍ഷന്‍ തുക ലഭ്യമാക്കിയത്.
എല്ലാവര്‍ക്കും പെന്‍ഷന്‍ ലഭ്യമാക്കണമെന്നായിരുന്നു പെന്‍ഷന്‍ ലഭ്യമായ ശേഷം മറിയകുട്ടി പ്രതികരിച്ചത്. അതുമാത്രമല്ല ഈ കാശുകൊണ്ട് രണ്ടു കിലോ ഇറച്ചി മേടിക്കണം. പിന്നെ രണ്ടു കിലോ അരിയും. ചായ കുടിച്ച കാശ് കൊടുക്കണമെന്നും മറിയക്കുട്ടി കൂട്ടിച്ചേര്‍ത്തു.
ഇതിനിടെയില്‍ മറിയക്കുട്ടിക്കെതിരെ വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പാര്‍ട്ടി മുഖപത്രം മാപ്പ് പറഞ്ഞിരുന്നു.
കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി എം.പി, തുടങ്ങിയവര്‍ അടിമാലിയിലെത്തി ഇവരെ സന്ദര്‍ശിച്ചിരുന്നു. പാലാ എംഎല്‍എ മാണി സി.കാപ്പന്‍, നടനും ബിജെപി നേതാവുമായ കൃഷ്ണകുമാര്‍ എന്നിവരും സഹായ വാഗ്ദാനവുമായി രംഗത്തെത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.