ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യയുടെ തോല്‍വി: പ്രധാനമന്ത്രിയുടെ സാന്നിധ്യത്തെ കുറ്റപ്പെടുത്തി രാഹുല്‍ ഗാന്ധി

ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യയുടെ തോല്‍വി: പ്രധാനമന്ത്രിയുടെ സാന്നിധ്യത്തെ കുറ്റപ്പെടുത്തി രാഹുല്‍ ഗാന്ധി

ജയ്പൂര്‍: ഈ വര്‍ഷത്തെ ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ പരാജയത്തിന് കാരണം സ്റ്റേഡിയത്തിലെ പ്രധാനമന്ത്രിയുടെ സാന്നിധ്യമാണെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

ഓസ്ട്രേലിയയോട് ആറ് വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തില്‍ ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു മത്സരം.

എന്നാല്‍ മത്സരം കാണാനെത്തിയ പ്രധാനമന്ത്രി ആഭ്യന്ത്ര മന്ത്രി അമിത് ഷായ്‌ക്കൊപ്പം ഡ്രസിങ് റൂമിലെത്തി താരങ്ങളെ ആശ്വസിപ്പിക്കുന്നതിന്റെയും മുഹമ്മദ് ഷമിയെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്നതിന്റെയും ചിത്രങ്ങള്‍ ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ പുറത്തു വന്നിരുന്നു.

കൂടാതെ ഇന്ത്യന്‍ ടീമിന്റെ പരാജയത്തിന് ശേഷം പ്രധാനമന്ത്രി രോഹിത്തിനെയും കോലിയെയും ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.