സഹൃദയ എഞ്ചിനീയറിങ് കോളജില്‍ ഹാര്‍ഡ് വെയര്‍ ഹാക്കത്തോണ്‍ ഫെസ്റ്റിന് തുടക്കമായി

സഹൃദയ എഞ്ചിനീയറിങ് കോളജില്‍ ഹാര്‍ഡ് വെയര്‍ ഹാക്കത്തോണ്‍ ഫെസ്റ്റിന് തുടക്കമായി

തൃശൂര്‍: കൊടകര സഹൃദയ എഞ്ചിനീയറിങ് കോളജിലെ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഈ മാസം 25 വരെ ഹാര്‍ഡ് വെയര്‍ ഹാക്കത്തോണ്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ഇന്ന് ആരംഭിച്ച പരിപാടിയില്‍ ഐഇഇഇ സിഎഎസ് സംഘടനയുടെ ആഭിമുഖ്യത്തില്‍ വേഗ പ്രോസസ്സര്‍ വര്‍ക് ഷോപ്പില്‍ സി-ഡാക്ക് തിരുവനന്തപുരം സെഷന്റെ പ്രതിനിധികളാണ് പരിശീലനം നല്‍കുന്നത്.

സമാപന ദിവസമായ 25 ന് ഐഇഇഇ കൊച്ചി സബ് സെഷന്‍ ചെയര്‍മാന്‍ ഡോ.എം.വി രാജേഷ് ഹാക്കത്തോണ്‍ വിജയികള്‍ക്ക് 15000 രൂപ സമ്മാനം നല്‍കും.

ദീര്‍ഘ വീക്ഷണമുള്ള നേതൃത്വം, അനുഭവ പരിജ്ഞാനമുള്ള അധ്യാപകര്‍, മികച്ച പ്ലേസ്‌മെന്റ് എന്നും സഹൃദയ കോളജിനെ വേറിട്ടതാകുന്നു. കൂടാതെ കാലഘട്ടത്തിനനുസരിച്ചുള്ള എഞ്ചിനീയറിങ് പഠന പരിശീലന സെമിനാറുകള്‍, ഫെസ്റ്റുകള്‍, പഠിക്കാന്‍ മിടുക്കരായ അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, ഒരു ലക്ഷം സ്‌ക്വയര്‍ ഫീറ്റിലുള്ള സെന്‍ട്രല്‍ ലൈബ്രറി, മള്‍ട്ടിമീഡിയ സെന്റര്‍, ഇന്‍ഡോര്‍ സ്റ്റേഡിയം, ഹെല്‍ത്ത് - കൗണ്‍സിലിങ് സെന്റര്‍, ഐഎസ്ഒ, നാക്, എന്‍ബിഎ അംഗീകാരങ്ങളും കോളജിന്റെ നേട്ടമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.