പ്രിയ ശ്രീനിയെ കാണാന്‍ ടൗണ്‍ഹാളിലേയ്ക്ക് ഒഴുകിയെത്തി സിനിമ ലോകം; മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി സജി ചെറിയാനും അന്തിമോപചാരം അര്‍പ്പിച്ചു

പ്രിയ ശ്രീനിയെ കാണാന്‍ ടൗണ്‍ഹാളിലേയ്ക്ക് ഒഴുകിയെത്തി സിനിമ ലോകം; മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി സജി ചെറിയാനും അന്തിമോപചാരം അര്‍പ്പിച്ചു

സംസ്‌കാരം കണ്ടനാടുള്ള വീട്ടുവളപ്പില്‍ നാളെ രാവിലെ 10 ന്

കൊച്ചി: അന്തരിച്ച പ്രശസ്ത നടന്‍ ശ്രീനിവാസന്റെ ഭൗതികദേഹം കണ്ടനാടുള്ള വീട്ടിലെത്തിച്ച ശേഷം ഒരു മണിയോടെ എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനായി കൊണ്ടു വന്നു. സംസ്‌കാരം കണ്ടനാടുള്ള വീട്ടുവളപ്പില്‍ നാളെ രാവിലെ 10 ന് നടത്തുമെന്ന് സംവിധായകന്‍ രഞ്ജി പണിക്കര്‍ മാധ്യമങ്ങളോട് അറിയിച്ചു.

ശ്രീനിവാസന് ടൗണ്‍ ഹാളില്‍ എത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ അന്തിമോപചാരമര്‍പ്പിച്ചു. എറണാകുളം ടൗണ്‍ ഹാളില്‍ മൂന്ന് വരെ പൊതുദര്‍ശനം ഉണ്ടായിരിക്കും. മന്ത്രി സജി ചെറിയാനും അന്തിമോപചാരം അര്‍പ്പിച്ചു. കലാ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖരാണ് ശ്രിനിവാസന് അന്തിമോപചാരം അര്‍പ്പിക്കാനായി എത്തുന്നത്.

പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരമെന്ന് സിപിഎം സെക്രട്ടറി എം.വി ഗോവിന്ദന്‍ അറിയിച്ചു.

ഡയാലിസിസിനായി രാവിലെ സ്വകാര്യ ആശുപത്രിലേക്ക് പോകുന്ന വഴി ആരോഗ്യം മോശമായതിനെ തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രാവിലെ 8:30 നായിരുന്നു ശ്രീനിവാസന്റെ അന്ത്യം. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.