മുംബൈ വിമാനത്താവളം തകര്‍ക്കുമെന്ന ഭീഷണി; കേരളത്തില്‍ നിന്ന് ഒരാള്‍ക്കൂടി എ.ടി.എസ് കസ്റ്റഡിയില്‍

മുംബൈ വിമാനത്താവളം തകര്‍ക്കുമെന്ന ഭീഷണി; കേരളത്തില്‍ നിന്ന് ഒരാള്‍ക്കൂടി എ.ടി.എസ് കസ്റ്റഡിയില്‍

മുംബൈ: വിമാനത്താവളം ബോംബ് ഉപയോഗിച്ച് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കേരളത്തില്‍ നിന്ന് ഒരാള്‍ക്കൂടി എ.ടി.എസ് കസ്റ്റഡിയിലെടുത്തു. കിളിമാനൂര്‍ ചൂട്ടയില്‍ സ്വദേശി ഫെബിനെയാണ് (23) കസ്റ്റഡിയിലെടുത്തത്.

ഫെബിന്‍ ഷെയര്‍ മാര്‍ക്കറ്റില്‍ ഓണ്‍ലൈന്‍ വ്യാപാരം ചെയ്യുന്ന ആളാണ്. സംഭവത്തില്‍ ഇന്നലെ അമീന്‍ എന്നയാളെ തിരുവനന്തപുരത്തു നിന്ന് എ.ടി.എസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

ഈ മാസം 23 ന് രാവിലെ ഇ മെയില്‍ വഴിയിയായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത്. പത്ത് ലക്ഷം യുഎസ് ഡോളര്‍ ബിറ്റ്കോയിന്‍ ആയി നല്‍കിയില്ലെങ്കില്‍ വിമാനത്താവളം തകര്‍ക്കുമെന്നായിരുന്നു ഭീഷണി. വ്യാഴാഴ്ച രാവിലെ 11ന് മുംബൈ വിമാനത്താവള അധികൃതര്‍ക്ക് ഭീഷണി സന്ദേശം ഇ-മെയിലില്‍ ലഭിച്ചതിനെ തുടര്‍ന്നാണ് എടിഎസ് അന്വേഷണം ആരംഭിച്ചത്. ഇതു വിമാനത്താവളത്തിനുള്ള അവസാന മുന്നറിയിപ്പാണ്. പത്ത് ലക്ഷം യുഎസ് ഡോളര്‍ ബിറ്റ്കോയിനായി നിശ്ചിത മേല്‍വിലാസത്തില്‍ ട്രാന്‍സ്ഫര്‍ ചെയ്തില്ലെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ രണ്ടാം ടെര്‍മിനല്‍ തകര്‍ക്കും. 24 മണിക്കൂറിന് ശേഷം അടുത്തു മുന്നറിയിപ്പു നല്‍കും. എന്നായിരുന്നു ഇതായിരുന്നു ഭീഷണി സന്ദേശം.

വിമാനത്താവളത്തില്‍ നിന്നും പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സഹര്‍ പൊലീസ് കേസെടുത്തു. ഇതിന് സമാന്തരമായി എടിഎസ് സൈബര്‍ സെല്ലും അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് ഐപി വിലാസം പിന്തുടര്‍ന്നതോടെ മെയില്‍ അയച്ചത് കേരളത്തില്‍നിന്നാണെന്നു കണ്ടെത്തുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.