കേരളാ സോക്കർ ലീഗ് ഫുട്ബാൾ ടൂർണമെന്റ് അബുദബിയിൽ സഘടിപ്പിച്ചു

കേരളാ സോക്കർ ലീഗ് ഫുട്ബാൾ ടൂർണമെന്റ് അബുദബിയിൽ സഘടിപ്പിച്ചു

അബുദാബി: മലപ്പുറം ജില്ലാ കെഎംസിസി കായിക സാംസ്‌കാരിക വിഭാഗം ഹുദരിയാത് 321 സ്പോർട്സ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച കേരളാ സോക്കർ ലീഗ് ഫുട്ബാൾ ടൂർണമെന്റിൽ ഏഴിമല ബ്രദേഴ്‌സ് ഒന്നാം സ്ഥാനവും, റിയൽ എഫ് സി അബുദബി രണ്ടാം സ്ഥാനവും, ഗോൾ ഗാല തിരൂർ, ഫ്രഷ് & ടേസ്റ്റി കഫത്തെരിയ മൂന്നും നാലും സ്ഥാനവും കരസ്ഥമാക്കി.

റാസിഖിനെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു. ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരനായി ബാദുഷയേയും ഏറ്റവും നല്ല ഗോൾ കീപ്പറായി ഷജീറിനേയും മികച്ച പ്രതിരോധം തീർത്ത കളിക്കാരനായി അനീഷിനേയും തിരഞ്ഞെടുത്തു. ലുലു ഗ്രൂപ് മേഖല ഡയറക്ടർ അജയ്, ട്രോഫി സമ്മാനിച്ചു. ജില്ലാ പ്രസിഡന്റ് അസീസ് കളിയാടൻ ടൂർണമെന്റ് ഉൽഘാടനം ചെയ്തു. ചെയർമാൻ അസീസ് കാളിയാടന്റെ അധ്യക്ഷതയിൽ ശുകൂർ അലി കല്ലുങ്ങൾ സമ്മേളനം ഉൽഘടനം ചെയ്തു. ജനറൽ കൺവീനർ സമീർ പുറത്തൂർ സ്വാഗതം പറഞു. നാസർ വൈലത്തൂർ, ഷാഹിർ പൊന്നാനി എന്നവർ സംസാരിച്ചു. മലപ്പുറം ജില്ലാ ട്രഷറർ അഷ്‌റഫ് അലി പുതുക്കുടി നന്ദി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.